

2026 ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് സിംബാബ്‌വെ. 15 അംഗ ടീമിനെ സിക്കന്ദർ റാസ നയിക്കും. ഓസ്‌ട്രേലിയ, ശ്രീലങ്ക, അയർലൻഡ്, ഒമാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് സിംബാബ്‌വെ.
മുൻ നായകൻ ഗ്രെയിം ക്രീമറെ ടീമിലേക്ക് തിരിച്ചുവിളിച്ചിരിക്കുകയാണ് സിംബാബ്‌വെ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലെഗ് സ്പിന്നർ ടീമിലേക്ക് തിരിച്ചെത്തുന്നത്. പാകിസ്താനിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ മികച്ച പ്രകടനത്തോടെയാണ് 39-കാരനായ മുൻ നായകൻ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിച്ചത്.
Zimbabwe veteran Sikandar Raza will captain the 15-member side for the #T20WorldCup in India and Sri Lanka 🏏
— ICC (@ICC) January 2, 2026
More 👉 https://t.co/8mtzqcEB0w pic.twitter.com/Kj0qQgt9f6
സൂപ്പർ പേസർ ബ്ലെസിംഗ് മുസറബാനിയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പരിക്കിനെത്തുടർന്ന് മുസരബാനിക്ക് കഴിഞ്ഞ പരമ്പര നഷ്ടമായിരുന്നു. ഈ വർഷം വിരമിക്കൽ പിൻവലിച്ച് തിരിച്ചെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ബ്രണ്ടൻ ടെയ്‌ലറും ടീമിലുണ്ട്. ആഭ്യന്തര ടി20 ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ യുവതാരം ക്ലൈവ് മദാൻഡെയും ടീമിൽ ഇടംപിടിച്ചു.
2026 ടി20 ലോകകപ്പിനുള്ള സിംബാബ്‌വെ ടീം: സിക്കന്ദർ റാസ (ക്യാപ്റ്റൻ), ബ്രയാൻ ബെന്നറ്റ്, റയാൻ ബർൾ, ഗ്രെയിം ക്രീമർ, ബ്രാഡ് ഇവാൻസ്, ക്ലൈവ് മദാൻഡെ, ടിനോടെൻഡ മപോസ, തടിവാനഷെ മറുമാനി, വെല്ലിംഗ്ടൺ മസകാഡ്‌സ, ടോണി മുൻയോംഗ, തഷിംഗ മുസെക്കിവ, ബ്ലെസിംഗ് മുസരബാനി, ബ്രെൻഡൻ മിയേഴ്‌സ്, ബ്രെൻഡൻ മിയേഴ്‌സ്.
Content highlights: Sikandar Raza will lead Zimbabwe's 15-man squad at the ICC T20 World Cup 2026