

ഒരു ദിവസം ഒരു മുട്ടയെങ്കിലും കഴിക്കുന്നവരാണ് നമ്മളില്‍ പലരും. പ്രഭാത ഭക്ഷണം മുതല്‍ പലഹാരങ്ങളില്‍ വരെ നമ്മള്‍ മുട്ട ഉള്‍പ്പെടുത്താറുണ്ട്. അതുകൊണ്ടു തന്നെ മുട്ടകള്‍ വാങ്ങി സൂക്ഷിക്കാറുള്ളവരാണ് നമ്മളെല്ലാവരും. പല രീതിയില്‍ നമ്മള്‍ മുട്ടകള്‍ സ്റ്റോര്‍ ചെയ്യാറുണ്ട്. ഫ്രിഡ്ജില്‍ മുട്ടകള്‍ സൂക്ഷിക്കുന്നത്കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളുമെന്തൊക്കെ ആണെന്ന് നോക്കാം.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോലുള്ള രാജ്യങ്ങളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന മുട്ടകള്‍ കടയില്‍ എത്തുന്നതിനുമുമ്പ് കഴുകി അണുവിമുക്തമാക്കാറുണ്ട്. ഇത് മുട്ടത്തോടിലെ സ്വാഭാവിക സംരക്ഷണ ക്യൂട്ടിക്കിള്‍ ഇല്ലാതാക്കുന്നു. ഇത്തരത്തിലുള്ള മുട്ടകള്‍ റഫ്രിജറേറ്ററില്‍ വയ്ക്കുന്നില്ലെങ്കില്‍ ഉള്‍ഭാഗത്ത് ബാക്ടീരിയ കടന്നു കയറാന്‍ സാധ്യതയുണ്ട്. മലിനീകരണ സാധ്യത കുറയ്ക്കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറും (USDA) ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും (FDA) ഫ്രിഡ്ജില്‍ 40 ഡിഗ്രി F (4 ഡിഗ്രി C) അല്ലെങ്കില്‍ അതില്‍ താഴെ താപനിലയില്‍ മുട്ടകള്‍ സൂക്ഷിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്.
റിസര്‍ച്ച് ഗേറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം, റഫ്രിജറേഷന്‍ താപനിലയില്‍ സൂക്ഷിച്ചിരിക്കുന്ന മുട്ടകള്‍ മുറിയിലെ താപനിലയില്‍ സൂക്ഷിച്ചിരിക്കുന്നതിനേക്കാള്‍ കേടാകാതെ നില്‍ക്കുന്നുവെന്ന് കണ്ടെത്തി. കൂടാതെ, നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തില്‍ പറയുന്നത്. ഉയര്‍ന്ന താപനിലയില്‍ മുട്ടകള്‍ സൂക്ഷിക്കുമ്പോള്‍ സാല്‍മൊണെല്ല എന്ററിക്ക പോലുള്ള ബാക്ടീരിയകള്‍ മുട്ടയുടെ ഷെല്ലിലേക്ക് കയറാനോ ഉള്ളില്‍ പെരുകാനോ ഉള്ള സാധ്യത വര്‍ദ്ധിക്കുന്നു.
മുട്ടകള്‍ കഴുകാത്തതും പുറംതൊലി കേടുകൂടാതെയിരിക്കുന്നതുമായ പ്രദേശങ്ങളുണ്ട് (പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലും). ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ കോഴികള്‍ക്ക് സാല്‍മൊണെല്ലയ്ക്കെതിരെ വാക്‌സിനേഷന്‍ നല്‍കാം. കൂടാതെ മുറിയിലെ താപനിലയില്‍ ആംബിയന്റ് സംഭരണം സാധാരണമാണ്.
അപകടസാധ്യത കുറയ്ക്കുന്നതിനും ഫ്രെഷ് ആയിട്ട് സൂക്ഷിക്കുന്നതിനും. മുട്ടകള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ തിരഞ്ഞെടുപ്പ് - പ്രത്യേകിച്ച് സ്വാഭാവിക പുറംതോടിന്റെ സംരക്ഷണം നീക്കം ചെയ്തതോ വിട്ടുവീഴ്ച ചെയ്തതോ ആയ സിസ്റ്റങ്ങളില്‍.
Content Highlights: To Refrigerate Eggs Or Not