അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം; വടക്കൻ അലാസ്കയിൽ സുനാമി മുന്നറിയിപ്പ്

പ്രദേശത്തുളള ജനങ്ങൾ സുരക്ഷിതമായ പ്രദേശത്തേക്ക് മാറണമെന്ന് ഉത്തരവ് നൽകിയിട്ടുണ്ട്

dot image

വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം. പെനിൻസുലയിൽ 7.3 തീവ്രത രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.37(പ്രാദേശിക സമയം)നാണ് ഭൂചലനം രേഖപ്പെടുത്തിയത്. കൂടാതെ തെക്കൻ അലാസ്കയിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പ്രദേശത്തുളള ജനങ്ങൾ സുരക്ഷിതമായ പ്രദേശത്തേക്ക് മാറണമെന്ന് ഉത്തരവ് നൽകിയിട്ടുണ്ട്.

അമേരിക്കൻ ജിയോളജിക്കൽ സർവ്വേ പ്രകാരം അലാസ്ക പെനിൻസുലയിലും തെക്കൻ അലാസ്കയിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനാണ് അലാസ്ക പെനിൻസുലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Content Highlights: Earthquake in Alaska, USA

dot image
To advertise here,contact us
dot image