മൊസാദിനെ ലക്ഷ്യമിട്ട് ഇറാന്‍? ആക്രമിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഇറാന്‍ മാധ്യമം; റിപ്പോര്‍ട്ട്

ഇറാന്‍ മിസൈലുകള്‍ മൊസാദിനെ ആക്രമിച്ചെന്ന് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ ഉദ്ദരിച്ച് ടാസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്

dot image

തെഹ്‌റാന്‍: ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഇറാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഇറാന്‍ ആക്രമിച്ചുവെന്ന് അവകാശപ്പെട്ട് ഇറാന്റെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്‌നിം വാര്‍ത്താ ഏജന്‍സി നിരവധി ഫോട്ടോകള്‍ പങ്കുവെച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ മിസൈലുകള്‍ മൊസാദിനെ ആക്രമിച്ചെന്ന് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ ഉദ്ദരിച്ച് ടാസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചില കേന്ദ്രങ്ങളിലേക്കുള്ള ആക്രമണങ്ങളെ കുറിച്ച് വാര്‍ത്ത നല്‍കരുതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Attack against Mossad head quarters
ടാസ്നിം പങ്കുവെച്ച ചിത്രത്തിൽ നിന്നും

അതേസമയം ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്സ് രംഗത്തെത്തി. ഇറാനിലേക്കുള്ള ആക്രമണം ഇസ്രയേല്‍ തുടരുമെന്നും അദ്ദേഹത്തെ ഉദ്ദരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയത്തുള്ള ഖമേനിയെ വധിക്കാനാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കാട്സിന്റെ പ്രതികരണം.

യുദ്ധക്കുറ്റങ്ങള്‍ തുടരുന്നതിനെതിരെയും ഇസ്രയേലിലെ പൗരന്മാര്‍ക്ക് നേരെ മിസൈലുകള്‍ വിക്ഷേപിക്കുന്നതിനെതിരെയും ഇറാന്‍ ഏകാധിപതിക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെഹ്റാനിലെ ഭരണകൂടത്തിനും സൈനിക കേന്ദ്രങ്ങള്‍ക്കുമെതിരെ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Iran media reports that Iran attack Israel s Mossad head quarters

dot image
To advertise here,contact us
dot image