

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എംഎല്‍സി തെരെഞ്ഞെടുപ്പില്‍ ബാലറ്റ് വോട്ടിങ് ആണ് നടന്നതെന്നും എന്നിട്ട് കോണ്‍ഗ്രസ് എന്തുനേടിയെന്നും മോദി ചോദിച്ചു. കോണ്‍ഗ്രസ് കനത്ത തിരിച്ചടി ലഭിച്ചത് ചൂണ്ടിക്കാട്ടിയാണ് മോദി രംഗത്ത് വന്നത് .
ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പുകളെ പരാമര്‍ശിച്ചുകൊണ്ടാണ് മോദി കോണ്‍ഗ്രസിനെതിരെ ചോദ്യമുയര്‍ത്തിയത്. എക്സ് പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.' ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് എത്ര സീറ്റുകള്‍ നേടിയെന്ന് ഊഹിക്കാമോ?' മോദി എക്സില്‍ കുറിച്ചു.
MLC elections in 28 seats across 4 big states - Uttar Pradesh, Maharashtra, Bihar and Karnataka. Elections held using ballot papers. Guess how many seats Congress won? 🧐
— Narendra Modi (@narendramodi) October 28, 2026
നാല് സംസ്ഥാനങ്ങളിലായി നടന്ന 28 നിയമസഭ കൗൺസിൽ (എംഎൽസി) സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടിയാണ് നേരിട്ടത്. കർണാടക, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മത്സരിച്ച ഒരു സീറ്റിൽ പോലും വിജയിക്കാൻ പാർട്ടിക്കായില്ല. പ്രത്യേകിച്ച്, കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിലെ നാല് സീറ്റുകളിലും തിരിച്ചടിയേറ്റത് കോൺഗ്രസ് പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി.
Content Highlights: Prime Minister Narendra Modi took a dig at the Congress following the announcement of MLC election results. His remarks have drawn political attention.