
ടെല്‍അവീവ്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള സാധ്യത തള്ളാതെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‌റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊലപ്പെടുത്തിയാല്‍ സംഘര്‍ഷം അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. യുദ്ധത്തിന്‌റെ ലക്ഷ്യം ആയത്തുള്ള അലി ഖമേനിയാണോ എന്ന ചോദ്യത്തിന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല എന്നായിരുന്നു നെതന്യാഹുവിന്‌റെ പ്രതികരണം. അന്താരാഷ്ട്ര മാധ്യമമായ എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്‌റെ പ്രതികരണം.
ഇറാന്‍ എല്ലായിടത്തും ഭീകരതയും അട്ടിമറിയും വ്യാപിപ്പിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.നിലവിലെ ആക്രമണം ഇറാനിലെ സ്വേച്ഛാധിപത്യം ഭരണം അവസാനിപ്പിക്കാനുള്ള ജനങ്ങള്‍ക്കുള്ള അവസരമെന്നും ബെഞ്ചമിന്‍ നെതന്യാഹു
\യുദ്ധത്തിന്‌റെ ലക്ഷ്യം ആയത്തുള്ള അലി ഖമേനിയാണോ എന്ന ചോദ്യത്തിന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല എന്നായിരുന്നു നെതന്യാഹുവിന്‌റെ പ്രതികരണം. അന്താരാഷ്ട്ര മാധ്യമമായ എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്‌റെ പ്രതികരണം. ഇറാന്‍ എല്ലായിടത്തും ഭീകരതയും അട്ടിമറിയും വ്യാപിപ്പിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
ഇറാനിലെ ഭീകരത അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ ലഭിച്ചതായും നെതന്യാഹു എബിസി ന്യൂസിനോട് പറഞ്ഞു. ഇറാന്‌റെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് വേണ്ടത്. അതിനാല്‍ ഇസ്രയേല്‍ പോരാടുമെന്നും മറ്റ് ലക്ഷ്യങ്ങളൊന്നും ഇപ്പോഴില്ലെന്നും നെതന്യാഹു പറഞ്ഞു.
ഇറാന്‍ ആഗ്രഹിക്കുന്നത് നീണ്ടുനില്‍ക്കുന്ന ആണവയുദ്ധമാണ്. ഇസ്രയേലിന്‌റേത് തിന്മയ്‌ക്കെതിരെയുള്ള നന്മയുടെ പോരാട്ടമാണെന്നും അമേരിക്കയും ട്രംപും നന്മയ്‌ക്കൊപ്പമാണെന്നും നെതന്യാഹു പറഞ്ഞു. അതേ സമയം ഇറാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ തനിക്ക് താത്പര്യമില്ലെന്നും നെതന്യാഹു പറഞ്ഞു. ഇറാന്‍ കള്ളം പറയുകയും വഞ്ചിക്കുകയും ചെയ്യുന്ന രാജ്യമാണെന്നും നെതന്യാഹു എബിസി ന്യൂസിനോട് വ്യക്തമാക്കി.
Content highlights: Netanyahu tells ABC he's not ruling out taking out Iran's Supreme Leader Ali Khamenei