കാലില്‍ 'നെയില്‍ പോളിഷ്' അടിച്ച് റൊണാള്‍ഡോ; ഫാദേഴ്‌സ് ഡേ പോസ്റ്റ് ചര്‍ച്ചയാക്കി ആരാധകര്‍

ഫാദേഴ്സ് ഡേ സ്പെഷ്യലായി മൂത്ത മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനൊപ്പമുള്ള ഫോട്ടോയാണ് റൊണാൾഡോ പങ്കുവെച്ചത്

dot image

ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളെല്ലാ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഫാദേഴ്സ് ഡേ സ്പെഷ്യലായി മൂത്ത മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനൊപ്പമുള്ള ഫോട്ടോയാണ് റൊണാൾഡോ പങ്കുവെച്ചത്. ജിമ്മിലെ പരിശീലനത്തിനിടെ പോസ് ചെയ്യുന്ന അച്ഛന്റെയും മകന്റെയും ചിത്രമാണിത്.

അച്ഛനെ പോലെയുള്ള മകൻ എന്ന ക്യാപ്ഷനോടെ റൊണാൾഡോ പങ്കുവെച്ച ചിത്രം നിമിഷനേരങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഈ ഫോട്ടോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാൽവിരലുകളിലേക്കാണ് ആരാധകരിൽ ചിലരുടെ ശ്രദ്ധ പോയത്.

റൊണാൾഡോ കാൽവിരലുകളിൽ കറുത്ത നിറത്തിലെ നെയിൽ പോളിഷ് അടിച്ചിരിക്കുന്നതാണ് ആരാധകർ കണ്ടുപിടിച്ചിരിക്കുന്നത്. ഇതോടെ റൊണാൾഡോ കറുത്ത നിറത്തിലെ നെയിൽ പോളിഷ് എന്തുകൊണ്ട് അടിച്ചു എന്ന കാരണം അന്വേഷിക്കുകയാണ് ആരാധകർ. അത് നെയിൽ പോളിഷ് തന്നെയാണോ അതോ മറ്റെന്തെങ്കിലും ആണോ എന്നും ആരാധകർ ചോദിക്കുന്നു. ഇതോടെ താരത്തിന്റെ കാൽവിരലുകളിലെ നെയിൽ പോളിഷിനെ കുറിച്ചുള്ള ചർച്ചകളാണ് കമന്റ് ബോക്സിൽ നിറയുന്നത്.

എന്തെങ്കിലും തരത്തിൽ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണോ ഈ കറുത്ത നെയിൽ പോളിഷ് എന്നാണ് ചിലർ ചോദിക്കുന്നത്. ഫാഷന് വേണ്ടി റൊണാൾഡോ ഒരിക്കലും അങ്ങനെ ചെയ്യില്ല, ചിലപ്പോൾ ഏതെങ്കിലും തരത്തിൽ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായിരിക്കാം, ഫോട്ടോയ്ക്ക് വന്ന ഒരു കമന്റ് ഇങ്ങനെയാണ്. എംഎംഎ ഫൈറ്റർമാർ ഇതുപോലെ കാൽവിരലുകളിൽ നെയിൽ പോളിഷ് അടിക്കാറുണ്ടെന്നും ആരാധകരിൽ ചിലർ വാദിക്കുന്നുണ്ട്.

Content Highlights: Notice the Same Thing About Cristiano Ronaldo's Physical Appearance

dot image
To advertise here,contact us
dot image