കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു; 27 പേര്‍ക്ക് പരിക്ക്; വാഹനത്തില്‍ ഇന്ത്യക്കാരും

ബസില്‍ 28 ഇന്ത്യന്‍ വിനോദസഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്

കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു; 27 പേര്‍ക്ക് പരിക്ക്; വാഹനത്തില്‍ ഇന്ത്യക്കാരും
dot image

നൈറോബി: കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. കെനിയയിലെ നാകുരു ഹൈവേയില്‍ ഇന്നലെയായിരുന്നു അപകടം നടന്നത്. ബസില്‍ 28 ഇന്ത്യന്‍ വിനോദസഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു ഉണ്ടായിരുന്നത്.

മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികള്‍. ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ന്യാന്‍ഡരുവ സെന്‍ട്രല്‍ പൊലീസ് ഉദ്യോഗസ്ഥ സ്‌റ്റെല്ല കീറോണോ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണെന്നും ഉദ്യോഗസ്ഥ അറിയിച്ചു.

Content Highlights- five tourist killed an accident in kenya

dot image
To advertise here,contact us
dot image