ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് അടുത്ത വർഷം; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

പരിഷ്കരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ശേഷം തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഹമ്മദ് യൂനുസ്

dot image

ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് 2026 ഏപ്രിൽ ആദ്യ പകുതിയിൽ നടക്കുമെന്ന് ഇടക്കാല സർക്കാര്‍ മേധാവി മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും സ്വതന്ത്രവും, നീതിയുക്തവും, മത്സരാധിഷ്ഠിതവും, സ്വീകാര്യവുമായ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നതിനായി സർക്കാർ എല്ലാ പാർട്ടികളുമായും ചർച്ചകൾ നടത്തി. പരിഷ്കരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ശേഷം തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ഈ വർഷം ഡിസംബറോടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) ആവശ്യം. ഇതിന് പിന്നാലെ 2026 ജൂണിനും ഡിസംബറിനും ഇടയിൽ എപ്പോൾ വേണമെങ്കിലും അടുത്ത ദേശീയ തിരഞ്ഞെടുപ്പ് നടത്താമെന്ന് യൂനുസ് പറഞ്ഞിരുന്നു. ജപ്പാൻ സന്ദർശന വേളയിലായിരുന്നു യൂനുസിന്റെ പ്രഖ്യാപനം.

2024 ഓഗസ്റ്റിലാണ് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാടുകടത്തപ്പെട്ടുന്നത്. ബംഗ്ലാദേശിൽ ആരംഭിച്ച വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് നോബൽ സമ്മാന ജേതാവായ യൂനുസ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി അധികാരമേറ്റത്.

Content Highlights: Muhammad Yunus, announced Bangladesh polls in 2026

dot image
To advertise here,contact us
dot image