കാമുകൻ ബന്ധം വേർപ്പെടുത്തി; 10,000 അടിയിൽ നിന്ന് ചാടി സ്കൈഡൈവര്‍ ജീവനൊടുക്കി

32 കാരി ജേഡ് ഡമറെൽ ആണ് ആത്മഹത്യ ചെയ്തത്

dot image

ലണ്ടൻ: കാമുകൻ ബന്ധം അവസാനിപ്പിച്ചതിന്റെ പേരിൽ 10,000 അടിയിലധികം ഉയരത്തിൽ നിന്ന് ചാടി ജീവനൊടുക്കി പ്രൊഫഷണല്‍ സ്കൈ ഡൈവര്‍. സ്കൈഡൈവിങ്ങില്‍ ഏറെ വൈധഗ്ധ്യം നേടിയിരുന്ന 32 കാരി ജേഡ് ഡമറെൽ ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ ജേഡ് കാമുകനുമായി വഴക്കിടുകയും ബന്ധം വേർപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് കാമുകൻ ബന്ധം വേർപ്പെടുത്തി എന്നതില്‍ സങ്കടം സഹിക്കവയ്യാതെ യുവതി പാരച്യൂട്ട് മനഃപൂർവം പ്രവര്‍ത്തിപ്പിക്കാതിരിക്കുകയായിരുന്നു.

അതേസമയം ഇരുവരും എട്ട് മാസമായി പ്രണയത്തിലായിരുന്നുവെന്നും വേർപിരിക്കാനാവാത്തവണ്ണം അടുത്തിരുന്നുവെന്നും ഇവരുടെ സുഹൃത്ത് വ്യക്തമാക്കി. എയർഫീൽഡിനടുത്ത് ഒരു വീടെടുത്താണ് ഇവർ താമസിച്ചിരുന്നത് എന്നും സുഹൃത്ത് വ്യക്തമാക്കി. ജേഡിന്റെ മരണം ആദ്യം അപകടമരണമാണെന്ന് കരുതിയത് എങ്കിലും ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞതില്‍ മനംനൊന്താണ് ജേഡ് ജീവനൊടുക്കിയത് എന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം സിൽവർ സ്പൂണിന്റെ മാർക്കറ്റിംഗ് മാനേജരായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് നിസാനില്‍ ടെക്നീഷ്യനായി ജോലിചെയ്യുകയായിരുന്ന ബെന്നുമായി ജേഡ് പ്രണയത്തിലാകുന്നത്. സൺഡർലാൻഡ് ഇൻഡി ബാൻഡ് പോസ്റ്റ് റോമിലെ പ്രധാന ഗായകനും ഗിറ്റാറിസ്റ്റും കൂടിയാണ് ബെന്‍. 400 ലധികം വിജയകരമായ പാരച്യൂട്ട് ജമ്പുകൾ നടത്തിയിട്ടുള്ളയാളാണ് ജേഡ് ‍ഡമറെല്‍.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Skydiver dies after jumping from 10,000 feet after breaking up with boyfriend

dot image
To advertise here,contact us
dot image