
ഫിലാഡെല്‍ഫിയ: അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലെ ഫെയര്‍മൗണ്ട് പാര്‍ക്കില്‍ കൂട്ട വെടിവെപ്പ്. ഇന്നലെ നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റവരില്‍ രണ്ട് പേരെങ്കിലും പ്രായപൂര്‍ത്തിയാകാത്താവരായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പ്രായം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
രാത്രി 10.30നാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോയെന്നത് വ്യക്തമല്ല. നിലവില്‍ ഫിലാഡല്‍ഫിയ പൊലീസ് സംഭവ സ്ഥലം പരിശോധിക്കുകയാണ്.
പാര്‍ക്കില്‍ തിരക്കുണ്ടായിരുന്ന സമയത്താണ് വെടിവെപ്പ് നടന്നത്. വെടിവെപ്പ് നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ഏകദേശം 200 ഓളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗത്ത് കരോലീന തീരത്ത് ഞായറാഴ്ച നടന്ന പാര്‍ട്ടിക്കിടയിലും വെടിവെപ്പുണ്ടായിരുന്നു. വെടിവെപ്പില്‍ 10 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്.
Content Highlights: Mass Shoot at Philadelphia 2 killed 8 injured