സ്വമേധയാ അമേരിക്ക വിടാന്‍ അഭയാര്‍ത്ഥികള്‍ക്ക് 'ഓഫര്‍'; ചെലവ് ചുരുക്കൽ നടപടിയുമായി ട്രംപ്

യുഎസ് ഡിപ്പാർട്മന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടേതാണ് ഈ തീരുമാനം

dot image

വാഷിംഗ്ടൺ: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ അഭയാർത്ഥികൾക്ക് മുന്നിലേക്ക് പുതിയ 'ഓഫർ വെച്ച് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ നിന്ന് സ്വയം നാടുവിടാൻ തയ്യാറായിരിക്കുന്ന അഭയാർത്ഥികൾക്ക് 1000 ഡോളർ നൽകുമെന്ന് പ്രഖ്യാപിച്ചു. യുഎസ് ഡിപ്പാർട്മന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടേതാണ് ഈ തീരുമാനം.

ഒരു വ്യക്തി അനധികൃത കുടിയേറ്റക്കാരനാണെന്ന് തെളിഞ്ഞാൽ, അയാളെ അറസ്റ്റ് ചെയ്ത്, നാടുകടത്തുന്നത് വരെയുള്ള നടപടികൾക്ക് 17000 ഡോളറാണ് ചിലവ്. ഈ ചിലവ് വെട്ടിച്ചുരുക്കാനാണ് അഭയാർത്ഥികൾക്ക് പണം വാഗ്ദാനം ചെയ്യുന്നത്.

ജനുവരി 20ന് പ്രസിഡന്റ് പദവി ഏറ്റെടുത്തതിന് പിന്നാലെ വലിയ രീതിയിലുള്ള നാടുകടത്തലാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെയ്ക്കും 1,52,000 ആളുകളെ നാടുകടത്തിയെന്നാണ് കണക്ക്. ഇതിനായി വലിയ തുകയാണ് ചിലവ് എന്നതിനാലാണ് പുതിയ വാഗ്ദാനം.

വലിയ വിവാദങ്ങളിൽ ഇടംപിടിച്ച സംഭവം കൂടിയായിരുന്നു ട്രംപിന്റെ നാടുകടത്തൽ. അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങണിയിച്ച ശേഷം, വ്യോമസേനാ വിമാനത്തിൽ എത്തിച്ച നടപടിക്ക് നേരെ വലിയ വിമർശനം ഉയർന്നിരുന്നു.

Content Highlights: US to offer money to migrants to leave country

dot image
To advertise here,contact us
dot image