താരസുന്ദരികള്‍ സ്റ്റെപ് ബാക്ക്; മെറ്റ് ഗാലയില്‍ തരംഗമായി ഇഷ അംബാനി

എംബ്രോയ്ഡറി ചെയ്യാന്‍ എടുത്ത് 20,000 മണിക്കൂറുകള്‍; മെറ്റ് ഗാലയില്‍ തരംഗമായി ഇഷ അംബാനി

dot image

ഷ അംബാനി ഈസ് ബാക്ക്..മെറ്റ് ഗാല റെഡ് കാര്‍പെറ്റില്‍ നിന്നുള്ള ഇഷ അംബാനിയുടെ ചിത്രങ്ങള്‍ കണ്ടവരെല്ലാം ഒരുപോലെ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്. വര്‍ഷങ്ങളായി മെറ്റ്ഗാലയിലെ സ്ഥിരം സാന്നിധ്യമാണ് ഇഷ അംബാനി. ഇത്തവണ വസ്ത്രം കൊണ്ടുമാത്രമല്ല അണിഞ്ഞിരുന്ന ആഭരണങ്ങള്‍ കൊണ്ടും ഫാഷനിസ്റ്റകളുടെ ഹൃദയം കീഴടക്കി ഇഷ.

മെറ്റ് ഗാലയ്ക്കായി ഇഷ തിരഞ്ഞെടുത്തത് ഇന്ത്യന്‍ ഡിസൈനര്‍ അനാമിക ഖന്നയെയാണ്. സെമി പ്രഷ്യസ് സ്റ്റോണുകള്‍, ട്രഡീഷണല്‍ പേള്‍ വര്‍ക്കുകള്‍ എന്നിവ തുന്നിച്ചേര്‍ത്ത മനോഹരമായ വസ്ത്രത്തിനായി മണിക്കൂറുകളുടെ അധ്വാനമാണ് വേണ്ടി വന്നതത്രേ.

എംബ്രോയ്ഡറി ചെയ്ത വെളുത്ത നിറത്തിലുള്ള കോര്‍സെറ്റും കറുത്ത പാന്റ്‌സും തറയിലിഴയുന്ന എംബ്രോയ്ഡറി നിറഞ്ഞ കേപ്പുമാണ് ഇഷ ധരിച്ചത്. 20,000 മണിക്കൂറുകളാണ് ഇഷയുടെ ഔട്ട്ഫിറ്റിന് എംബ്രോയ്ഡറി ചെയ്യാന്‍ മാത്രം എടുത്തതെന്ന് ഡിസൈനര്‍ പറയുന്നു. നിരവധി ലെയറുകളിലുള്ള മാലകളാണ് ആക്‌സസറൈസ് ചെയ്തിരിക്കുന്നത്. എന്നാല്‍ കമ്മലുകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ലളിതമായ മേക്കപ്പാണെന്ന് തോന്നുന്ന വിധമാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഹെയര്‍ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നതും ലളിതമായാണ്. ചില ചിത്രങ്ങളില്‍ ഔട്ട്ഫിറ്റിനൊപ്പം ഒരു വലിയ ഹാറ്റ് കൂടി അവര്‍ ധരിച്ചിട്ടുണ്ട്.

ഇഷ അംബാനി ധരിച്ചിരിക്കുന്ന ഡമയമണ്ട് നെക്ലേസിനെ ചുറ്റിപ്പറ്റിയുംസോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 150 മില്യണ്‍ ഡോളര്‍ വിലയുള്ള ഈ ഹെവി നെക്ക്പീസ് നവനഗര്‍ മഹാരാജിന്റെ സ്വത്തുവകകളില്‍പെട്ടെതാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഇതേ നെക്ലേസ് 2018ല്‍ പുറത്തിറങ്ങിയ ഓഷ്യന്‍സ് 8 എന്ന ചിത്രത്തില്‍ ഫീച്ചര്‍ ചെയ്തിട്ടുള്ളതായി ഫാഷന്‍ ക്രിട്ടിക്കുകള്‍ പറയുന്നു.

നെക്ക്പീസുകള്‍ക്ക് പുറമേ ഒരു കയ്യില്‍ മാത്രമാണ് വലിയ ഡയമണ്ടുകള്‍ പതിപ്പിച്ചിട്ടുള്ള മോതിരങ്ങള്‍ ഇഷ അണിഞ്ഞിട്ടുള്ളത്.

കഴിഞ്ഞ തവണ മെറ്റ്ഗാലയില്‍ ഡിസൈനര്‍ രാഹുല്‍ മിശ്ര അണിഞ്ഞ സാരി ഗൗണും ധരിച്ചാണ് നിത അംബാനി പ്രത്യക്ഷപ്പെട്ടത്.

Content Highlights: Isha Ambani steals the spotlight at Met Gala once again

dot image
To advertise here,contact us
dot image