ധോണിക്ക് വേണ്ടിഅണ്‍ ക്യാപ്ഡ് പ്ലെയര്‍ നിയമത്തിൽ വെള്ളം ചേർത്തു; BCCI ക്കെതിരെ വിമർശനവുമായി ഗാവസ്‌കർ

ഐപിഎല്ലിലെ അണ്‍ ക്യാപ്ഡ് പ്ലെയര്‍ റൂളിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ഇതിഹാസം സുനില്‍ ഗാവസ്‌കർ

dot image

ഐപിഎല്ലിലെ അണ്‍ ക്യാപ്ഡ് പ്ലെയര്‍ റൂളിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ഇതിഹാസം സുനില്‍ ഗാവസ്‌കർ. ധോണിക്ക് വേണ്ടിയും ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും അണ്‍ ക്യാപ്‌ഡ് പ്ലെയര്‍ നിയമത്തില്‍ ബിസിസിഐ വെള്ളം ചേര്‍ത്തുവെന്ന് ഗവാസ്കര്‍ പറഞ്ഞു. നാല് കോടി രൂപക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ അണ്‍ ക്യാപ്ഡ് താരമായി ധോണിയെ നിലനിര്‍ത്തിയത്.

ഇന്ത്യൻ സീനിയര്‍ ടീമില്‍ ഇതുവരെ കളിക്കാത്ത താരങ്ങളെയും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യക്കായി കളിക്കാത്ത താരങ്ങളെയുമാണ് അണ്‍ക്യാപ്ഡ് താരങ്ങളായി ടീമുകള്‍ക്ക് ലേലത്തിന് മുമ്പ് നിലനിര്‍ത്താനാകുക. ഇവര്‍ക്ക് കുറഞ്ഞത് നാലു കോടി രൂപയെങ്കിലും നൽകണം.

എന്നാല്‍ ഇന്ത്യക്കായി ഇതുവരെ കളിക്കാത്ത യുവതാരങ്ങളെ നാലു കോടി രൂപ മുടക്കി അണ്‍ ക്യാപ്ഡ് താരങ്ങളായി നിലനിര്‍ത്തുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് ഗവാസ്കര്‍ പറഞ്ഞു. പെട്ടെന്ന് കോടിപതികളാകുന്ന പലതാരങ്ങളും പിന്നീട് പ്രതീക്ഷക്കൊത്ത് ഉയരാതെ പോകുന്നത് ഇതുകൊണ്ടാണെന്നും ഗാവസ്‌കർ കൂട്ടിച്ചേർത്തു.

എം എസ് ധോണിയെ ഉയര്‍ന്ന തുകയ്ക്ക് നിലനിർത്താനായാണ് നാലു കോടി രൂപയെന്ന ഉയര്‍ന്ന തുക അണ്‍ ക്യാപ്‍ഡ് താരങ്ങള്‍ക്കായി വെച്ചതെന്നും ഗവാസ്കര്‍ പറഞ്ഞു. എന്നാല്‍ 2022 ലെ മെഗാ താരലേലത്തിന് മുന്നോടിയായാണ് അണ്‍ ക്യാപ്ഡ് പ്ലെയറെ നിലനിര്‍ത്താന്‍ നാലു കോടി രൂപയെങ്കിലും മുടക്കണമെന്ന നിബന്ധന ബിസിസിഐ കൊണ്ടുവന്നത്.

Content Highlights: "To Accommodate MS Dhoni…": Sunil Gavaskar Slams IPL Uncapped Player rule

dot image
To advertise here,contact us
dot image