

ദിലീ: ഫ്രാന്സിസ് മാര്പ്പാപ്പ തെക്ക് കിഴക്കന് ഏഷ്യന് ദ്വീപ് രാജ്യമായ കിഴക്കന് തിമൂറില് സന്ദര്ശനം ആരംഭിച്ചു. മൂന്ന് ദിവസത്തെ സന്ദര്ശനത്തിനാണ് മാര്പ്പാപ്പ തിമൂറില് എത്തിയത്. മാര്പ്പാപ്പയുടെ നേതൃത്വത്തില് നാളെ ഏഴര ലക്ഷം വിശ്വാസികള് പങ്കെടുക്കുന്ന കുര്ബാന ടാസിതോലുവില് നടക്കും.
രണ്ടാം തവണയാണ് ഫ്രാന്സിസ് മാര്പ്പാപ്പ തിമൂറില് എത്തുന്നത്. 12 ദിവസം നീളുന്ന തെക്കു കിഴക്കന് ഏഷ്യന് രാജ്യങ്ങളിലെ സന്ദര്ശനത്തിലാണ് മാര്പ്പാപ്പ എത്തിയത്. തിമൂറില് നിന്ന് മാര്പ്പാപ്പ നേരെ സിംഗപ്പൂരിലേക്ക് തിരിയ്ക്കും. ആദ്യമായാണ് മാര്പ്പാപ്പ ഇത്രയും ദിവസം നീളുന്ന വിദേശ സന്ദര്ശനത്തിനായി വത്തിക്കാനില് നിന്ന് മാറി നില്ക്കുന്നത്.
കിഴക്കന് തിമോര് തലസ്ഥാനമായ ദിലീയില് തിങ്കളാഴ്ച വിമാനമിറങ്ങിയ ഫ്രാന്സിസ് മാര്പ്പാപ്പയെ പ്രസിഡന്റ് ജോസ് മാനുവല് റാമോസ് ഹോര്ട്ടയുടെ നേതൃത്തിലാണ് സ്വീകരിച്ചത്. മാര്പ്പാപ്പയെ കാണാനായി പതിനായിരക്കണക്കിന് ആളുകളാണ് എത്തിയത്. തിമൂറില് എത്തിയതിന് മുന്പ് ഇന്തോനേഷ്യയും പാപ്പുവ ന്യൂഗിനിയയും മാര്പ്പാപ്പ സന്ദര്ശിച്ചിരുന്നു.