
May 24, 2025
08:58 PM
ന്യൂഡല്ഹി: അഫ്ഗാനിസ്ഥാനില് യാത്രാ വിമാനം തകര്ന്നു വീണു. അഫ്ഗാനിസ്ഥാന് ടോപ്ഖാന മലനിരകളിലാണ് വിമാനം തകര്ന്നത്. മോസ്കോയിലേക്ക് പോയ ഡിഎഫ് 10 എയര്ക്രാഫ്റ്റ് അപകടത്തില്പ്പെട്ടത്.
മൊറോക്കോയില് രജിസ്റ്റര് ചെയ്ത വിമാനമാണിത്. ഇന്ത്യന് വിമാനമാണ് തകര്ന്നുവീണതെന്ന് ആദ്യഘട്ടത്തില് അഭ്യൂഹം ഉയര്ന്നിരുന്നെങ്കിലും അല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇന്ത്യന് വിമാനമല്ലെന്ന് ഡിജിസിഎ അറിയിച്ചു. അപകടത്തില്പ്പെട്ട വിമാനത്തില് ഇന്ത്യക്കാരുണ്ടോയെന്നതില് സ്ഥിരീകരണമായിട്ടില്ല.