മൊണ്ടാനയിലെ ബാറിൽ വെടിവയ്പ്പ്; നാലുപേർ കൊല്ലപ്പെട്ടു, പ്രതിക്കായി അന്വേഷണം

നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്

dot image

മിസ്സൗള: മൊണ്ടാനയിലെ ഒരു ബാറിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. അനക്കോണ്ടയിലെ ദി ഔൾ ബാറിൽ വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് വെടിവയ്പ്പ് നടന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മൊണ്ടാന ഡിവിഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.

നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. എആർ 15 റൈഫിളുമായെത്തിയ മൈക്കൾ പോൾ ബ്രൗൺ എന്നയാളാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക സൂചന. 45 വയസുകാരനായ മൈക്കിൾ ബാറിനടുത്ത് താമസിച്ചിരുന്നയാളാണ്. ഇയാളെ പിടികൂടാനായിട്ടില്ല.

ബാ‍ർ ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് ഉടമയായ ഡേവിഡ് ഗ്വെർഡർ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്. സംഭവം നടന്ന സമയത്ത് ഗ്വെർഡർ അവിടെ ഉണ്ടായിരുന്നില്ല. മരിച്ച നാലുപേരും ബ്രൗണും തമ്മിൽ മുമ്പ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ പിടികൂടാനാകാത്ത സാഹചര്യത്തിൽ പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

മിസ്സൗളയിൽ നിന്ന് ഏകദേശം 75 മൈൽ (120 കിലോമീറ്റർ) തെക്കുകിഴക്കായി മലനിരകളാൽ ചുറ്റപ്പെട്ട ഒരു താഴ്‌വരയിലാണ് അനക്കോണ്ട സ്ഥിതി ചെയ്യുന്നത്. ഏകദേശം 9,000 ജനസംഖ്യയുള്ള പട്ടണമാണിത്.

Content Highlights: Manhunt under way after 4 killed in Montana bar shooting

dot image
To advertise here,contact us
dot image