മലയാളി യുവതി കാനഡയിൽ മരിച്ച നിലയിൽ; വീട് പൂട്ടിയിരുന്നു, ഭർത്താവിനെ കാണാനില്ല

വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്.
മലയാളി യുവതി കാനഡയിൽ മരിച്ച നിലയിൽ; വീട് പൂട്ടിയിരുന്നു, ഭർത്താവിനെ കാണാനില്ല

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ചാലക്കുടി പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജൻ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്.

വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. ഇവരുടെ ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ പൗലോസിനെ കാണാതായിട്ടുണ്ട്. ലാലിനായുള്ള തിരച്ചില്‍ തുടരുകയാണ്.

എട്ടുവര്‍ഷമായി കാനഡയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ഇരുവരും. മൂന്നുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com