ടിപ്പറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

ചാല ടെക്നിക്കൽ സ്കൂൾ അധ്യാപകനാണ് മരിച്ച ജിഎസ് സുധീർ
ടിപ്പറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: പനവിള ജം​ഗ്ഷനിൽ ടിപ്പറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ടിപ്പറോടിച്ച സതീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അശ്രദ്ധമായും അമിതവേ​ഗത്തിലും വാഹനമോടിച്ചതിന് കേസ്. പനവിള സിഗ്നലിന് സമീപത്തായിരുന്നു അപകടമുണ്ടായത്. ചാല ടെക്നിക്കൽ സ്കൂൾ അധ്യാപകനാണ് മരിച്ച ജിഎസ് സുധീർ.

സിഗ്നലില്‍ വെച്ച് അശ്രദ്ധമായി ഒടിച്ച ടിപ്പര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ സുധീറിന്റെ ശരീരത്തിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു മരണം സംഭവിച്ചത്. പട്ടത്ത് സഹോദരിയുടെ വീട്ടിൽ നിന്ന് മലയിൻകീഴിലെ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു സുധീര്‍.

സുധീറിന്റെ സംസ്കാരം നാളെ നടക്കും. ഡിഎംഒ ഓഫീസ് ജീവനക്കാരിയായ സ്മിതയാണ് ഭാര്യ. മൂന്നാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com