തിരുവനന്തപുരത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കെ ഷിബുമോൻ ആണ് മരിച്ചത്

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ
dot image

തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കെ ഷിബുമോൻ ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

രണ്ടര വർഷമായി സ്റ്റേഷനിൽ ജോലി ചെയ്തു വരികയാണ് ഷിബു. മരണകാരണം വ്യക്തമല്ല. വാടകവീട്ടിൽ താമസിക്കുകയായിരുന്നു ഇവരുടെ കുടുംബം. പുതിയ വീട് നിർമാണം ആരംഭിക്കാനിരിക്കവേയാണ് ജീവനൊടുക്കിയത്. ഭാര്യയും രണ്ടുമക്കളുമുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ട് നല്‍കും.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight: Police officer commits suicide in Thiruvananthapuram. The deceased has been identified as ASI K Shibumon of Anchuthengu police station.

dot image
To advertise here,contact us
dot image