നാലാഞ്ചിറയിൽ നിന്ന് കാണാതായ 11കാരനെ കണ്ടെത്തി

രാവിലെ മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടിയെ കാണാതാവുകയായിരുന്നു.
നാലാഞ്ചിറയിൽ നിന്ന് കാണാതായ 11കാരനെ കണ്ടെത്തി

തിരുവനന്തപുരം : നാലാഞ്ചിറയിൽ നിന്ന് രാവിലെ കാണാതായ 11 വയസുകാരനെ കണ്ടെത്തി. നാലഞ്ചിറ കോൺവെൻറ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. രാവിലെ മുറ്റത്ത് കളിച്ചുകൊണ്ടുനിന്ന കുട്ടിയെ കാണാതാവുകയായിരുന്നു.

പരിചയമുളളയാൾ കുട്ടിയെ തിരിച്ചറിഞ്ഞതാണ് നിർണായകമായത്. നാലാഞ്ചിറയിൽ നിന്നും 5 കിലോമീറ്ററോളം ദൂരം കുറവംകോണത്തേക്ക് കുട്ടി നടന്നു പോകുകയായിരുന്നു. റോഡിൽ കൂടി നടന്നുപോകുന്നത് പരിചയക്കാരൻ കാണുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com