
തൃശ്ശൂർ: തൃശ്ശൂർ മെഡിക്കല് കോളേജില് രോഗി തൂങ്ങി മരിച്ചു. വെട്ടുകാട് സ്വദേശി രാജന് (60) ആണ് മരിച്ചത്. ന്യൂറോളജി ഒ പി വിഭാഗത്തിന് തൊട്ടടുത്തുള്ള സ്റ്റെയര്കേസിലാണ് സംഭവം. ജീവനക്കാര് കണ്ട് ഐസിയുവില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)