
തിരുവനന്തപുരം: അരുവിക്കരയില് നവ വധുവിനെ ഭര്തൃവീട്ടില് മരിച്ച നിലയില് കണ്ടെത്തി. ഇന്ന് രാവിലെ 3 മണിയോടെയാണ് മുളിലവിന്മൂട് സ്വദേശി രേഷ്മ (23) നെ മരിച്ച നിലയില് കണ്ടെത്തിയത്. ബെഡ്റൂമിലെ ഫാനില് തൂങ്ങിയ നിലയില് ആയിരുന്നു രേഷ്മ. ഭര്ത്താവ് അക്ഷയ് രാജ് വീട്ടില് ഇല്ലായിരുന്നു.
രാവിലെ വീട്ടുകാര് വാതില് തുറക്കാത്തതില് സംശയം തോന്നി നോക്കിപ്പോഴാണ് തൂങ്ങിയ നിലയില് കണ്ടെത്തിയത്. ഇന്ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തില് മറ്റ് സംശയങ്ങളൊന്നുമില്ലെന്നാണ്
പൊലീസിന്റെ പ്രാഥമിക നിഗമനം. ജൂണ് 12 നായിരുന്നു ഇവരുടെ വിവാഹം. ആറ്റിങ്ങല് പൊയ്കമുക്ക് സ്വദേശിയാണ് മരിച്ച രേഷ്മ. ബന്ധുക്കള് ഇതുവരെ പോലീസിന് പരാതി നല്കിയിട്ടില്ല.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)