കളിച്ചുകൊണ്ടിരിക്കെ കാണാതായി, കുഴല്കിണറില് നിന്ന് കരച്ചില്; 2 വയസുകാരനായി രക്ഷാപ്രവര്ത്തനം

എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്

dot image

വിജയപുര: കര്ണാടകയില് കുഴല്കിണറില് വീണ രണ്ട് വയസുകാരനെ പുറത്തെത്തിക്കാന് രക്ഷാപ്രവര്ത്തനം തുടുരുന്നു. ഇണ്ടി താലൂക്കിലെ ലചായന് ഗ്രാമത്തിലാണ് സംഭവം. കിണറിനുള്ളിലേക്ക് ഓക്സിജന് നല്കുന്നുണ്ട്. എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

തലകീഴായി കുഴല്കിണറില് കുട്ടി വീണ കുട്ടി 16 അടി താഴ്ചയിലാണുള്ളതെന്ന് പൊലീസ് പറഞ്ഞു. വീടില് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. സമീപത്തെ കുഴല്കിണറില് നിന്ന് കുട്ടിയുടെ കരച്ചില് കേട്ട അയല്ക്കാര് വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടനെ തന്നെ രക്ഷാ പ്രവര്ത്തനം ആരംഭിച്ചു.

പൊലീസും ഫയര്ഫോഴ്സും താലൂക്ക്, പഞ്ചായത്ത് അധികൃതരും അടക്കം സ്ഥലത്തുണ്ട്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള് തുടരുകയാണെന്ന് മുതിര്ന്ന പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. നിലവില് കുഴിയില് നിന്ന് ശബ്ദമൊന്നും കേള്ക്കുന്നില്ല. എന്നാല് ചില അനക്കങ്ങള് ശ്രദ്ധയില്പ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. കുഴിക്കുള്ളിലെ അവസ്ഥയറിയാന് ക്യാമറ ഇറക്കിയുള്ള പരിശോധന നടക്കുന്നുണ്ട്. കുഴല്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുക്കാനുള്ള പ്രവര്ത്തനം രാത്രിയോടെ ആരംഭിച്ചിട്ടുമുണ്ട്.

dot image
To advertise here,contact us
dot image