Top

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

14 Oct 2021 1:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍
X

ആതിഥേയരായ മാലിയെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍. സുനില്‍ ഛേത്രിയുടെ മികവില്‍ ആയിരുന്നു ഇന്ത്യയുടെ മുന്നേറ്റം. മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ പുതു ചരിത്രം കൂടിയാണ് കൂറിയ്ക്കുന്നത്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ എന്ന പട്ടികയില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ സുനില്‍ ഛേത്രി മറികടന്നു. പെലെയ്ക്ക് 77 ഗോളുകളാണുള്ളത്. പട്ടികയില്‍ ആറാം സ്ഥാനത്താണ് നിലവില്‍ സുനില്‍ ഛേത്രിയുള്ളത്. മത്സരത്തിലെ ഇരട്ടഗോള്‍ നേട്ടത്തോടെ സുനില്‍ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി. ഇനി ഛേത്രിയ്ക്ക് മുന്നിലുള്ള താരം അര്‍ജനന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ മെസ്സിയ്ക്കും മുകളിലാണ് ഛേത്രി. 155 മത്സരങ്ങളില്‍ നിന്നാണ് മെസ്സി 80 ഗോളുകള്‍ സ്വന്തമാക്കിയത്. എന്നാല്‍ ഛേത്രിയ്ക്ക് വേണ്ടിവന്നത് 124 മത്സരങ്ങള്‍ മാത്രമായിരുന്നു.

ഗോള്‍ നേട്ടക്കോടെ പെലെയ്ക്ക് ഒപ്പം ഇറാഖ് താരം ഹുസ്സൈന്‍ സയീദ്, യുഎഇ താരം അലി മബ്ഖൗത്ത് എന്നിവരെയും ഛേത്രി മറികടന്നു. 78 ഗോളുകള്‍ സ്വന്തം അക്കൗണ്ടിലുള്ള ഈ താരങ്ങള്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

നിര്‍ണായക മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ കളത്തിലിറങ്ങിയത്. 33ാം മിനിട്ടില്‍ തന്ന ഇന്ത്യ ആദ്യ ലീഡ് എടുത്തു. മന്‍വീര്‍ സിങ്ങിലൂടെ ആയിരുന്നു ഇന്ത്യയുടെ മുന്നേറ്റം. എന്നാല്‍ നാല്‍പത്തിയഞ്ചാം മിനിറ്റില്‍ മാലി തിരിച്ചടിച്ചു. പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ വെച്ച് പ്രീതം കോട്ടാല്‍ ചെയ്ത ഫൗളായിരുന്നു ഇന്ത്യയ്ക്ക് തിരിച്ചടിയായത്. കിക്കെടുത്ത അലി അഷ്ഫാഖ് കൃത്യമായി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ കളം നിറഞ്ഞ് ആക്രമിച്ച് കളിച്ച ഇന്ത്യ 62ാം മിനിട്ടില്‍ സുനില്‍ ഛേത്രിയിലൂടെ ലീഡ് തിരിച്ച് പിടിച്ചു. മന്‍വീറിന്റെ പാസ് തകര്‍പ്പന്‍ ഷോട്ടിലൂടെ ഛേത്രി വലയിലെത്തിക്കുകായിരുന്നു. ഒന്‍പത് മിനിട്ടുകള്‍ക്ക് ശേഷം വിജയം ഉറപ്പിച്ച് രണ്ടാം ഗോളുമെത്തി. ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഛേത്രി വീണ്ടും ഇന്ത്യയുടെ നെടുംതൂണായി.

ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ നേപ്പാളിനെ നേരിടും.

Popular Stories

    Next Story