സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി മിത്ര്;ഹൃദയത്തോട് ചേർന്ന ഇടങ്ങൾ ഒരുക്കാൻ AKAM; ഇരട്ട ലോഞ്ചുമായി റിമ

സൗഹൃദത്തിന്റെയും സർഗാത്മകതയുടെയും ജീവിതത്തോടുള്ള കരുതലിന്റെയും ആശയങ്ങൾ ഒരുമിക്കുന്ന MITR, AKAM എന്നീ രണ്ട് ബ്രാൻഡുകളുമായി റിമ കല്ലിങ്ങൽ

സ്ത്രീകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി മിത്ര്;ഹൃദയത്തോട് ചേർന്ന ഇടങ്ങൾ ഒരുക്കാൻ AKAM; ഇരട്ട ലോഞ്ചുമായി റിമ
dot image

സൗഹൃദത്തിന്റെയും സർഗാത്മകതയുടെയും ജീവിതത്തോടുള്ള കരുതലിന്റെയും ആശയങ്ങൾ ഒരുമിക്കുന്ന MITR, AKAM എന്നീ രണ്ട് ബ്രാൻഡുകളുമായി റിമ കല്ലിങ്കൽ.ആയുർവേദ ഡോക്ടറായ ദിവ്യ സി എസുമായി ചേർന്നാണ് റിമ MITRന് തുടക്കം കുറിക്കുന്നത്. കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ് ഇരുവരും. സൗഹൃദത്തിനൊപ്പം ഒരു സംരംഭം കൂടി ഭാവിലേക്ക് ഒരുക്കുകയാണ് ഇരുവരുടെയും ലക്ഷ്യം .സ്ത്രീകളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകുന്ന ബ്രാൻഡാണ് MITR. സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും കൂടുതൽ തുറന്ന സംഭാഷണങ്ങൾക്കും അവബോധത്തിനും വഴിയൊരുക്കുകയാണ് MITR ലക്ഷ്യമിടുന്നത്.

MITR-ന്റെ ആദ്യ ഉൽപ്പന്നമായ Meno Mitr, 14 ഔഷധസസ്യങ്ങൾ ഉൾക്കൊള്ളുന്ന ആയുർവേദ ഫോർമുലേഷനാണ്. ആർത്തവവിരാമത്തിന് മുമ്പുള്ള പെരിമെനോപോസ് ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ ഉൽപ്പന്നം അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഇത്തരം ജീവിതഘട്ടങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനും ആരോഗ്യപരമായ ചർച്ചകൾക്ക് പ്രോത്സാഹനം നൽകാനുമാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്. Meno mitr https://wellnessmitr.com/ വെബ്സൈറ്റിൽ ലഭ്യമാണ്.വ്യക്തിത്വവും ലാളിത്യവും ഒത്തുചേരുന്ന മനോഹരമായ ഇടങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്റീരിയർ ഡിസൈൻ സ്റ്റുഡിയോയാണ് AKAM. ആർക്കിടെക്ക് ആയ ആരതി പണിക്കരാണ്‌ അകത്തിന്റെ കോ- ഫൗണ്ടർ.

ലാളിത്യം, വ്യക്തിത്വം, കരകൗശല മികവ് എന്നിവയ്ക്ക് പ്രാധാന്യം നൽകി വ്യക്തിഗത അഭിരുചികൾക്കനുസരിച്ചുള്ള ഇടങ്ങൾ രൂപകൽപ്പന ചെയ്യുന്ന ഇന്റീരിയർ ഡിസൈൻ സ്റ്റുഡിയോയാണ് AKAM. താമസിക്കുന്നവരുടെ ജീവിതശൈലിയും വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്ന വീടുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

2026 ഒക്ടോബർ 16-ന് കൊച്ചിയിലെ ആർട്ടിസ്ട്രി ബൈ വുഡാപ്പിളിൽ (Artistry by Wudapple) നടക്കുന്ന ചടങ്ങിലാണ് MITR, AKAM എന്നീ ബ്രാൻഡുകളുടെ ഔദ്യോഗിക ലോഞ്ച് നടന്നത് . ചടങ്ങിനോടനുബന്ധിച്ച് MITR-ന്റെ ഔദ്യോഗിക വെബ്‌സൈറ്റും പുറത്തിറക്കും. ബ്രാൻഡിന്റെ ആശയങ്ങളും പ്രവർത്തനങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയായിരിക്കും വെബ്‌സൈറ്റ്.

Content Highlights: Actress Rima Kallingal joins MITR and AKAM, two brands that bring together the values of friendship, creativity and care for life. The collaboration highlights ideas that connect meaningful relationships, creative expression and a thoughtful approach to life.

dot image
To advertise here,contact us
dot image