അവാർഡുകൾ അങ്ങ് മാറ്റിവെച്ചോളൂ...; മമ്മൂട്ടി – അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ 4ന് ആഗോള റിലീസ്

ശക്തമായ അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ടെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്

അവാർഡുകൾ അങ്ങ് മാറ്റിവെച്ചോളൂ...; മമ്മൂട്ടി – അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ 4ന് ആഗോള റിലീസ്
dot image

മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും 32 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘പദയാത്ര’ 2026 ഡിസംബർ 4ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണ് ‘പദയാത്ര’. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഒരു ഡോക്ടറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ശക്തമായ അഭിനയ മുഹൂർത്തങ്ങൾക്കൊപ്പം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ടെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ജീവിതവും അതിലൂടെ ചർച്ചയാകുന്ന വിഷയങ്ങളും എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. മലയാള സിനിമയിൽ ശ്രദ്ധേയമായ സ്ഥാനമുള്ള സംവിധായകനും നടനും വീണ്ടും ഒന്നിക്കുമ്പോൾ ‘പദയാത്ര’യിലൂടെ മറ്റൊരു വേറിട്ട സിനിമാനുഭവമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

‘അനന്തരം’, ‘മതിലുകൾ’, ‘വിധേയൻ’ എന്നീ മലയാള സിനിമാ ക്ലാസിക്കുകൾക്ക് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ‘പദയാത്ര’. അടൂരിന്റെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിച്ച ‘മതിലുകൾ’, ‘വിധേയൻ’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ മികച്ച നടനുള്ള രണ്ട് ദേശീയ പുരസ്കാരങ്ങളും മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതുതന്നെ ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. ഇന്ദ്രൻസും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അലിയാർ, ശ്രീഷ്മ ചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, മധുപാൽ, നന്ദു, പി. ശ്രീകുമാർ, ജഗദീഷ്, സീനത്ത് എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.

ട്രെയ്‌ലറിലൂടെ ശ്രദ്ധ നേടിയ സിനിമയുടെ പ്രമേയവും മമ്മൂട്ടിയുടെ കഥാപാത്രവും അടൂരിന്റെ അവതരണശൈലിയും വലിയ ആകാംക്ഷയാണ് പ്രേക്ഷകരിൽ ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്. ഛായാഗ്രഹണം - ഷെഹനാദ് ജലാൽ, സംഗീതം - മുജീബ് മജീദ്, എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ, മുഖ്യ സംവിധാന സഹായി - മീരസാഹിബ്, നിർമ്മാണ സഹകരണം - ജോർജ് സെബാസ്റ്റ്യൻ, കലാസംവിധാനം - ഷാജി നടുവിൽ, നിർമ്മാണ മേൽനോട്ടം - സുനിൽ സിങ്, നിർമ്മാണ നിയന്ത്രണം - ബിനു മണമ്പൂർ, ചമയം - റോണക്സ്, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം - എസ്.ബി. സതീശൻ, അഭിജിത്ത്, സിങ്ക് സൗണ്ട് - വൈശാഖ് പി.വി., ശബ്ദമിശ്രണം - കിഷൻ മോഹൻ (സപ്ത റെക്കോർഡ്), ഫൈനൽ മിക്സ് - എം.ആർ. രാജാകൃഷ്ണൻ, കളറിസ്റ്റ് - ലിജു പ്രഭാകർ, നിശ്ചല ഛായ - നവീൻ മുരളി, പരസ്യ പ്രചരണം - വിഷ്ണു സുഗതൻ, പരസ്യ കല - ആഷിഫ് സലിം, പി.ആർ.ഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Mammootty-adoor gopalakrishnan movie padayatra to hit screen on november

dot image
To advertise here,contact us
dot image