ഒരാഴ്ച്ചക്കിടെ രണ്ടാമത്തേത്; പഞ്ചാബിൽ മറ്റൊരു കബഡി താരം കൂടി വെടിയേറ്റ് മരിച്ചു

പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു.

ഒരാഴ്ച്ചക്കിടെ രണ്ടാമത്തേത്; പഞ്ചാബിൽ മറ്റൊരു കബഡി താരം കൂടി വെടിയേറ്റ് മരിച്ചു
dot image

പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു. ഗുർവിന്ദർ സിങാണ് മരിച്ചത്. കൊലയുടെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തു.

ദിവസങ്ങൾക്ക് മുൻപ് മറ്റൊരു കബഡി താരം തേജ്പാൽ സിങും പഞ്ചാബിൽ ഇതേ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. ദേശീയ കബഡി താരം തേജ്‌പാൽ സിംഗ് (26) ആണ് വെടിയേറ്റ് മരിച്ചത്.

പഞ്ചാബിലെ ലുധിയാന ജില്ലയിലെ ജഗ്രാവോൺ പട്ടണത്തിൽ നടുറോഡിൽ ആയിരുന്നു കൊലപാതകം. എന്നാൽ ഈ രണ്ട് കൊലപാതകങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിവില്ല. വ്യക്തിവൈരാഗ്യം മൂലമാണ് കൊലപാതമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

Content Highlights:Kabaddi player Gurvinder Singh shot dead in Punjab

dot image
To advertise here,contact us
dot image