അര്‍ഷാദിന് നീരജ് കൈ കൊടുക്കുമോ? വിവാദങ്ങള്‍ക്കിടെ ജാവലിനില്‍ ഇന്ന് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍!

പാരിസ് ഒളിംപിക്‌സിന് ശേഷം പാക് താരം അര്‍ഷാദ് നദീമും നീരജും നേർക്കുനേർ വരുന്ന ആദ്യ മത്സരമാണിത്

അര്‍ഷാദിന് നീരജ് കൈ കൊടുക്കുമോ? വിവാദങ്ങള്‍ക്കിടെ ജാവലിനില്‍ ഇന്ന് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍!
dot image

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാകിസ്താൻ മത്സരം ആരംഭിച്ച വിവാദങ്ങൾ ഇന്നും കെട്ടടങ്ങിയിട്ടില്ല. ഹസ്തദാനം അടക്കമുള്ള വിവാദങ്ങൾക്കിടെ കായികരം​ഗത്തെ മറ്റൊരു ലോകവേദിയിൽ ഇന്ത്യയും പാകിസ്താനും ഇന്ന് നേർക്കുനേർ വരികയാണ്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്താൻ താരം അർഷാദ് നദീമും ഏറ്റുമുട്ടുകയാണ്. ടോക്കിയോയിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.50നാണ് ജാവലിന്‍ ത്രോ ഫൈനല്‍ തുടങ്ങുക.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ‌ സ്വർണം നിലനിർത്താനാണ് ഇന്ത്യയുടെ ​ഗോൾഡൻ ബോയ് നീരജ് ചോപ്ര ഇറങ്ങുന്നത്. പാരിസ് ഒളിംപിക്‌സിന് ശേഷം പാക് താരം അര്‍ഷാദ് നദീമും നീരജും നേർക്കുനേർ വരുന്ന ആദ്യ മത്സരമാണിത്. ഇന്ത്യയുടെ സച്ചിന്‍ യാദവും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

Also Read:

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ടീമിന് ഇന്ത്യന്‍താരങ്ങള്‍ ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ കത്തിനില്‍ക്കേയാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഈ സാഹചര്യത്തിൽ, ജാവലിൻ ത്രോ ഫൈനലില്‍ പന്ത്രണ്ട് താരങ്ങള്‍ മാറ്റുരയ്ക്കാനെത്തുന്നുണ്ടെങ്കിലും കായികലോകത്തിന്റെ ശ്രദ്ധ കൂടുതലെത്തുക ഒളിംപിക് ചാമ്പ്യന്മാരായ നീരജിലേക്കും അര്‍ഷാദിലേക്കും ആയിരിക്കുമെന്നുറപ്പാണ്. ലോകവേ​ദിയിൽ വീണ്ടും ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുമ്പോൾ അർഷാദിന് നീരജ് കൈകൊടുക്കുമോയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Content Highlights: World Athletics Championships: India’s Neeraj Chopra, Pakistan’s Arshad Nadeem to meet in javelin final

dot image
To advertise here,contact us
dot image