
ചാംപ്യന്‍സ് ലീഗില്‍ 50 ഗോളുകളെന്ന ചരിത്രനേട്ടത്തിലെത്തി നോര്‍വീജിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട്. നാപ്പോളിക്കെതിരായ ചാംപ്യന്‍സ് ലീഗ് മത്സരത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി താരം കരിയറിലെ നാഴികക്കല്ലില്ലെത്തിയത്. സിറ്റിക്ക് വേണ്ടി ഒരു ഗോളാണ് മത്സരത്തില്‍ ഹാലണ്ട് അടിച്ചത്.
5️⃣0️⃣ #UCL goals! 🤩🩵 pic.twitter.com/hpKAu1kOVK
— Manchester City (@ManCity) September 18, 2025
തന്റെ 49-ാം ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ നിന്നാണ് ഹാലണ്ട് 50 ഗോളുകള്‍ തികച്ചത്. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ അതിവേഗം 50 ഗോളുകളെന്ന നാഴികക്കല്ലില്ലെത്തുന്ന താരമായും ഹാലണ്ട് മാറി. 62 മത്സരങ്ങളില്‍ നിന്ന് 50 ചാംപ്യന്‍സ് ലീഗ് ഗോളുകള്‍ സ്വന്തമാക്കിയ റുഡ് വാന്‍ നിസ്റ്റല്‍റൂയിയുടെ റെക്കോര്‍ഡാണ് ഹാലണ്ട് മറികടന്നത്.
അതേസമയം നാപ്പോളിക്കെതിരായ മത്സരത്തില്‍ സിറ്റി വിജയം സ്വന്തമാക്കിയിരുന്നു. മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് നാപ്പോളി സ്വന്തമാക്കിയത്. എര്‍ലിങ് ഹാലണ്ടിന് പുറമേ ജെറെമി ഡോക്കുവും സിറ്റിക്ക് വേണ്ടി ഗോള്‍ വീതം നേടി.
Content Highlights: Erling Haaland netted his 50th Champions League goal