
ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പ് ജാവലിൻ ത്രോ ഫൈനലില്‍ ഇന്ത്യയുടെ സൂപ്പർ താരം നീരജ് ചോപ്രയ്ക്ക് നിരാശ. നിലവിലെ ചാമ്പ്യനായ നീരജ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ആദ്യ ശ്രമത്തിൽ നേടിയ 84.03 മീറ്ററാണ് ഏറ്റവും വലിയ ദൂരം. ആദ്യ ശ്രമത്തിൽ 86.27 മീറ്റർ ദൂരം ജാവലിൻ പായിച്ച ഇന്ത്യൻ താരം സച്ചിൻ യാദവ് നാലാമത് ഫിനിഷ് ചെയ്തു.
ട്രിനിഡാഡ് ടുബാഗോ താരം കെഷോൺ വാൽകോട്ടാണ് ഒന്നാം സ്ഥാനം നേടിയത്.88.16 മീറ്റര്‍ ആണ് വാൽക്കോട്ട് എറിഞ്ഞത്. ഗ്രനഡ താരം ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സണ്‍ (87.38 മീറ്റര്‍) രണ്ടാമതായി. യു.എസ്.എ യുടെ കുര്‍ടിസ് തോംസണ്‍ (86.67) മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
Content Highlights:World Athletics Championships; Neeraj disappointed; eighth place; Walcott first