
സിലമ്പരശനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രൊമോ ഷൂട്ട് നേരത്തെ കഴിഞ്ഞിരുന്നു. വലിയ ബജറ്റിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ നിന്നുള്ള സിമ്പുവിന്റെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകനായ വെട്രിമാരൻ.
ചിത്രത്തിന്റെ ഒരു മണിക്കൂർ 15 മിനിട്ടുള്ള ഭാഗങ്ങൾ താൻ പൂർത്തിയാക്കിയെന്നും എന്നാൽ ഇനിയും ഒരുപാട് എഴുതാനുണ്ടെന്നും വെട്രിമാരൻ പറഞ്ഞു. 'സിമ്പു പടത്തിന്റെ ഒരു മണിക്കൂർ 15 മിനിട്ടുള്ള ഭാഗങ്ങൾ ഞാൻ എഴുതിയിട്ടുണ്ട്. അഞ്ച് എപ്പിസോഡുകൾ ഉള്ള സിനിമയാണത് അതിൽ ഒരെണ്ണം പോലും പൂർത്തിയായിട്ടില്ല. ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്കറിയില്ല', വെട്രിമാരന്റെ വാക്കുകൾ. ഇതോടെ വെട്രിമാരന്റെ മുൻ ചിത്രമായ വിടുതലൈ പോലെ ഈ ചിത്രവും രണ്ട് ഭാഗങ്ങളായിട്ടാണോ പുറത്തിറങ്ങുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.
ചിത്രം വടചെന്നൈ യൂണിവേഴ്സിൽ ഉൾപ്പെടുന്നതാണെന്ന് നേരത്തെ സംവിധായകൻ വ്യക്തമാക്കിയിരുന്നു. ടീസറിലെ വിഷ്വലുകളും ഫോണ്ടും കാണുമ്പോൾ ഈ സിമ്പു സിനിമ യൂണിവേഴ്‌സ് തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ഈ ചിത്രം വടചെന്നൈ 2 ആണെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് വട ചെന്നൈ 2 അല്ലെന്നും എന്നാൽ സിമ്പു നായകനാകുന്ന ചിത്രം വടചെന്നൈയുടെ യൂണിവേഴ്സില്‍ തന്നെയാണ് നടക്കുന്നതെന്നും സിനിമയിലെ ചില കഥാപാത്രങ്ങളും പ്രമേയവും ഈ ഇതിലും ഉണ്ടാകുമെന്നും വെട്രിമാരൻ വ്യക്തമാക്കിയിരുന്നു.
#VetriMaaran × #SilambarasanTR = #STR49 in 2 parts 💥#STRxVetriMaaran
— TEAM ATMAN (@TeamAtman) September 18, 2025
pic.twitter.com/pEnVfPA0Nc
അതേസമയം, സിമ്പുവുമായുള്ള ഈ സിനിമയുടെ ചിത്രീകരണത്തിന് ശേഷം വടചെന്നൈ 2 ആരംഭിക്കുമെന്നും വെട്രിമാരൻ പറഞ്ഞു. 2018 ലായിരുന്നു ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിന്റെ വടചെന്നൈ ആദ്യഭാഗം റിലീസ് ചെയ്തത്. ക്രൈം-ഡ്രാമ വിഭാഗത്തിലുളള സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും വെട്രിമാരൻ താന്നെയായിരുന്നു. ധനുഷിന് പുറമെ ആൻഡ്രിയ, അമീർ, സമുദ്രക്കനി, കിഷോർ, ഡാനിയേൽ ബാലാജി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Vetrimaaran about Simbu film