നാട്ടില്‍ മാന്‍കൂട്ടങ്ങള്‍ അപകടകാരികള്‍, കേരള ജനത പൊറുതിമുട്ടി; രാഹുലിനെ പരിഹസിച്ച് വി ജോയ്

മാന്‍കൂട്ടങ്ങള്‍ വല്ലാതെ പേടിച്ച് വിറച്ചു നില്‍ക്കുകയാണെന്നും വി ജോയ് പറഞ്ഞു.

നാട്ടില്‍ മാന്‍കൂട്ടങ്ങള്‍ അപകടകാരികള്‍, കേരള ജനത പൊറുതിമുട്ടി; രാഹുലിനെ പരിഹസിച്ച് വി ജോയ്
dot image

തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭയില്‍ പരിഹസിച്ച് വി ജോയ് എംഎല്‍എ. കാട്ടിലെ മാന്‍കൂട്ടങ്ങള്‍ പാവങ്ങളാണ്. നാട്ടിലെ മാന്‍കൂട്ടങ്ങള്‍ അപകടകാരികളാണ്. ഇത്തരം മാന്‍കൂട്ടങ്ങളെ കൊണ്ട് കേരള ജനത പൊറുതിമുട്ടിയെന്ന് വി ജോയ് പറഞ്ഞു.

അച്ഛന്റെ പ്രായമുള്ളവരെ എടോ എന്ന് വിളിക്കുന്നവരാണ് നാട്ടിലെ മാന്‍കൂട്ടങ്ങള്‍. ദൈവം ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് പറയാന്‍ പറ്റില്ല. പക്ഷേ പണികിട്ടി സര്‍. തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കും അവിടുന്ന് തൃശ്ശൂരിലേക്ക് ചാടുകയാണ് മാന്‍കൂട്ടം.അവിടെ നിന്ന് ബാംഗ്ലൂര്‍ വരെ എത്തി. ഇങ്ങനെ ചാടുന്നത് ശരിയല്ലെന്ന് കണ്ടാണ് മയക്ക് വെടി വയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മയക്കുവെടി ഏറ്റില്ല. മാന്‍കൂട്ടങ്ങള്‍ വല്ലാതെ പേടിച്ച് വിറച്ചു നില്‍ക്കുകയാണെന്നും വി ജോയ് പറഞ്ഞു.

നിയമസഭയില്‍ അടിയന്തര പ്രമേയത്തിനിടെ ലൈംഗികാതിക്രമ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കെ ശാന്തകുമാരി എംഎല്‍എയും പരിഹസിച്ചു. ജന്മിത്ത കാലത്ത് സംബന്ധം കൂടാന്‍ നടക്കുന്നത് പോലുള്ള സമീപനമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്നും സഭാ കവാടത്തിലല്ല യുഡിഎഫ് സമരം ചെയ്യേണ്ടത് പാലക്കാടാണെന്നും കെ ശാന്തകുമാരി പറഞ്ഞു.

'തലകുനിച്ചാണ് ഞങ്ങള്‍ ആന്ധ്രപ്രദേശിലെ സ്ത്രീ ശാക്തീകരണം സമ്മേളനത്തില്‍ പങ്കെടുത്തത്. സ്ത്രീ സമൂഹത്തിന് ആകെ നാണക്കേട് ഉണ്ടാക്കിയ സംഭവമാണ്. പാലക്കാട് നിന്ന് വരുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് നാണക്കേടാണ്. എത്ര വലിയ അപമാനമാണ്, പലയിടങ്ങളില്‍ നിന്നും പരാതി എത്തുന്നു. സ്ത്രീകളെ അപമാനിക്കുന്ന സമീപനമാണിത്.' കെ ശാന്തകുമാരി കൂട്ടിച്ചേര്‍ത്തു.

Content Highlights: V Joy MLA mocks Rahul Mamkootathil MLA in the assembly

dot image
To advertise here,contact us
dot image