‌മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ; ഫൈനലിൽ കിഡംബി ശ്രീകാന്തിന് തോൽവി

മത്സരത്തിൽ ഒരിക്കൽപോലും ചൈനീസ് താരത്തിന് വെല്ലുവിളി ഉയർത്താൻ ശ്രീകാന്തിന് കഴിഞ്ഞില്ല

dot image

മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് തോൽവി. ലോക നാലാം നമ്പർ താരമായ ചൈനയുടെ ലിഷി ഷെങിനോടാണ് നേരിട്ടുള്ള ​ഗെയിമുകൾക്കാണ് ശ്രീകാന്തിന്റെ തോൽവി. 11-21, 9-21 എന്ന സ്കോറിനാണ് ശ്രീകാന്തിന്റെ തോൽവി. 36 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്.

മത്സരത്തിൽ ഒരിക്കൽപോലും ചൈനീസ് താരത്തിന് വെല്ലുവിളി ഉയർത്താൻ ശ്രീകാന്തിന് കഴിഞ്ഞില്ല. ആദ്യ ​ഗെയിമിൽ 15 മിനിറ്റിനുള്ളിൽ ശ്രീകാന്ത് പരാജയപ്പെട്ടു. രണ്ടാം ​ഗെയിമിലും ഇന്ത്യൻ താരത്തിന് ഒരു തിരിച്ചുവരവിന് സാധിച്ചില്ല. വെറും 21 മിനിറ്റിനുള്ളിൽ ശ്രീകാന്ത് രണ്ടാം ​ഗെയിമിലും തോൽവി നേരിട്ടു.

മുൻ ലോക ഒന്നാം നമ്പർ താരവും മുപ്പത്തിരണ്ടുകാരനുമായ ശ്രീകാന്ത് നാല് വർഷത്തിനുശേഷമാണ് ഒരു പ്രധാന ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 2021ൽ വേൾഡ് ബാഡ്മിന്റൺ ചാംപ്യൻഷിപ്പിലായിരുന്നു ശ്രീകാന്ത് അവസാനമായി ഫൈനൽ കളിച്ചത്. 2022ൽ തോമസ് കപ്പ് ബാഡ്മിന്റൺ കിരീടം നേടുമ്പോഴും ശ്രീകാന്ത് ഇന്ത്യൻ സംഘത്തിന്റെ ഭാ​ഗമായിരുന്നു. എന്നാൽ പിന്നീട് പരിക്കിനെ തുടർന്ന് താരത്തിന് പാരിസ് ഒളിംപിക്സ് ഉൾപ്പെടെ നഷ്ടമായിരുന്നു.

Content Highlights: Malaysia Masters 2025: Kidambi Srikanth loses to Li Shi Feng in the final

dot image
To advertise here,contact us
dot image