

ടെന്നിസ് കോർട്ടിലെ എക്കാലെത്തയും മികച്ച താരങ്ങളിലൊരാളായ റാഫേൽ നദാൽ വിരമിക്കുന്നു. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് ക്വാർട്ടറിന് പിന്നാലെ താരം ടെന്നിസിനോട് വിടപറയും. കരിയറിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ രണ്ടാമത്തെ പുരുഷ താരമാണ് നദാൽ. 22 ഗ്രാൻഡ്സ്ലാമാണ് നദാൽ തന്റെ ടെന്നിസ് കരിയറിൽ നേടിയത്. 14 തവണ ഫ്രഞ്ച് ഓപൺ കിരീടവും സ്പാനിഷ് താരം സ്വന്തമാക്കി. കരിയറിൽ ആകെ 92 കിരീടങ്ങളാണ് നദാൽ നേടിയിട്ടുള്ളത്. ഒരു തവണ ഒളിംപിക്സ് സ്വർണവും നദാൽ സ്വന്തമാക്കി.
'ഞാൻ പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതായിരുന്നു, പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് വർഷങ്ങൾ. തീർച്ചായും വിരമിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. ഒരൽപ്പം സമയമെടുത്താണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്.' വിരമിക്കൽ വീഡിയോയിൽ നദാൽ പറഞ്ഞത് ഇങ്ങനെ.
Mil gracias a todos
— Rafa Nadal (@RafaelNadal) October 10, 2024
Many thanks to all
Merci beaucoup à tous
Grazie mille à tutti
谢谢大家
شكرا لكم جميعا
תודה לכולכם
Obrigado a todos
Vielen Dank euch allen
Tack alla
Хвала свима
Gràcies a tots pic.twitter.com/7yPRs7QrOi
കഴിഞ്ഞ മാസം നടന്ന ലേവർ കപ്പിലാണ് നദാൽ അവസാനമായി ഒരു ടൂർണമെന്റിൽ പങ്കെടുത്തത്. പാരിസ് ഒളിംപിക്സിന് ശേഷം ലേവർ കപ്പിൽ പങ്കെടുക്കുമെന്ന് നദാൽ പറഞ്ഞിരുന്നു. 2024 ഓടെ തന്റെ കരിയറിന് അവസാനമായേക്കുമെന്നും നേരത്തെ തന്നെ നദാൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിക്കും മറ്റും പതിവായതോടെയാണ് നദാൽ തന്റെ ടെന്നിസ് കരിയറിന് തിരശീലയിടാൻ തീരുമാനിച്ചത്.
Content Highlights: Rafael Nadal annouces his retirement from professional tennis