ഓസ്ട്രേലിയൻ ഓപൺ പുരുഷ സിംഗിൾസ്; യാനിക് സിന്നറിന് കിരീടം

നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്നറുടെ വിജയമെങ്കിലും കടുത്ത മത്സരമാണ് ടെയ്ലർ ഫ്രിറ്റ്സ് നൽകിയത്.

ഓസ്ട്രേലിയൻ ഓപൺ പുരുഷ സിംഗിൾസ്; യാനിക് സിന്നറിന് കിരീടം
dot image

യുഎസ് ഓപൺ ടെന്നിസ് ടൂർണമെന്റ് പുരുഷ സിംഗിള്സ് കിരീടം സ്വന്തമാക്കി ഇറ്റാലിയൻ താരം യാനിക് സിന്നർ. ഫൈനലിൽ യുഎസിന്റെ ടെയ്ലര് ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്നർ കിരീടം ചൂടിയത്. സ്കോര് 6-3, 6-4, 7-5. ലോക ഒന്നാം നമ്പര് താരമായ യാനിക് സിന്നറിന്റെ കരിയറിലെ രണ്ടാം ഗ്രാന്ഡ് സ്ലാം കിരീടമാണിത്. ഈ വര്ഷം ജനുവരിയിൽ ഓസ്ട്രേലിയൻ ഓപൺ കിരീടവും സിന്നർ വിജയിച്ചിരുന്നു.

നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്നറുടെ വിജയമെങ്കിലും കടുത്ത മത്സരമാണ് ടെയ്ലർ ഫ്രിറ്റ്സ് നൽകിയത്. കിരീടപ്പോരിന്റെ ആദ്യ സെറ്റിൽ മാത്രമാണ് ഒരൽപ്പം മേധാവിത്തത്തോടെ സിന്നറിന് വിജയിക്കാൻ കഴിഞ്ഞത്. 6-3 എന്ന സ്കോറിനായിരുന്നു സിന്നറുടെ വിജയം. രണ്ടാം സെറ്റിൽ കടുത്ത മത്സരമുണ്ടായി. ഒടുവിൽ 6-4 എന്ന സ്കോറിൽ സിന്നർ സെറ്റ് സ്വന്തമാക്കി.

റിവ്യു എടുക്കുന്നതിൽ ആശയക്കുഴപ്പം;വേണമെന്ന് മുകേഷും അഭിമന്യുവും, വേണ്ടെന്ന് പന്ത്,ഒടുവിൽ സംഭവിച്ചത്!

നിര്ണായകമായ മൂന്നാം സെറ്റിൽ യുഎസ് താരം ടെയ്ലർ ഫ്രിറ്റ്സ് ആയിരുന്നു ഒരു ഘട്ടത്തിൽ മുന്നിൽ നിന്നത്. എന്നാൽ ശക്തമായി പോരാടിയ സിന്നർ 7-5 എന്ന സ്കോറിൽ മൂന്നാം സെറ്റിലും വിജയം സ്വന്തമാക്കി. ഈ വർഷം തന്നെ മയാമി ഓപൺ ടെന്നിസ് ടൂർണമെന്റും വിജയിച്ച സിന്നറുടെ സീസണിലെ മൂന്നാം കിരീടമാണിത്.

dot image
To advertise here,contact us
dot image