മുന് ലോക പോള് വാള്ട്ട് ചാമ്പ്യന് ഷോണ് ബാര്ബര് 29-ാം വയസ്സില് അന്തരിച്ചു

അസുഖ ബാധിതനായി ചികിത്സയിലായിരുന്നു

dot image

ടെക്സസ്: കനേഡിയന് പോള് വാള്ട്ട് ചാമ്പ്യന് ഷോണ് ബാര്ബര് 29-ാം വയസ്സില് അന്തരിച്ചു. ബുധനാഴ്ച ടെക്സസിലെ കിങ്സ് വുഡിലുള്ള വസതിയിലായിരുന്നു അന്ത്യം. അല്പ്പ കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ബാര്ബറുടെ ഏജന്റ് പോള് ഡോയലാണ് മരണവിവരം അറിയിച്ചത്.

2015ല് ബെയ്ജിങ്ങില് നടന്ന ലോക ചാമ്പ്യന്ഷിപ്പില് 5.90 മീറ്റര് ചാടി സ്വര്ണം നേടിയ താരമാണ് ഷോണ് ബാര്ബര്. അതേവര്ഷം തന്നെ എന്സിഎഎ ഔട്ട്ഡോര് ചാമ്പ്യന്ഷിപ്പിലും സ്വര്ണമെഡല് കരസ്ഥമാക്കിയിരുന്നു. 2016 ജനുവരിയില് പുരുഷന്മാരുടെ പോള് വോള്ട്ടില് ബാര്ബര് കാനഡയുടെ റെക്കോര്ഡ് തിരുത്തി.

മെസിയുടെ അർജൻ്റീന കേരളത്തിൽ പന്തുതട്ടും; 2025 ഒക്ടോബറിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും

2016ലെ റിയോ ഡി ജനീറോയില് നടന്ന ഒളിമ്പിക്സില് ഫൈനലിലെത്തുകയും ചെയ്തു. പോള് വാള്ട്ടില് ആറ് മീറ്റര് ചാടിയ ഷോണിന്റെ പേരിലാണ് കനേഡിയന് റെക്കോര്ഡ്. 2016 ജനുവരിയില് ഷോണ് സ്ഥാപിച്ച റെക്കോര്ഡ് ഇതുവരെ ആര്ക്കും മറികടക്കാനായിട്ടില്ല.

വിൻഡീസ് പേസാക്രമത്തിനെതിരെ ഓസീസ് ഹെഡർ; ആദ്യ ഇന്നിംഗ്സിൽ ലീഡ്

കോളേജ് വിദ്യാര്ഥിയായിരിക്കെ ബാര്ബര് യൂണിവേഴ്സിറ്റി ഓഫ് അക്രോണിന്റെ ട്രാക്ക് ആന്ഡ് ഫീല്ഡ് ടീമില് അംഗമായിരുന്നു. അവിടെ മൂന്ന് തവണ എന്സിഎഎ ചാമ്പ്യന്ഷിപ്പ് ജേതാവായിരുന്നു. അക്രോണ് സര്വകലാശാലയുടെ റിപ്പോര്ട്ട് പ്രകാരം ബാര്ബറിന് അച്ഛന്, അമ്മ, സഹോദരന് എന്നിവരാണുള്ളത്.

dot image
To advertise here,contact us
dot image