Top

സ്വര്‍ണം നേടിയ ബ്രസീല്‍ ടീമിനെതിരേ ഒളിമ്പിക് കമ്മിറ്റി; നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

ചൈനീസ് കമ്പനിയായ പീക് സ്‌പോര്‍ട്‌സ് നിര്‍മിച്ച ഔദ്യോഗിക യൂണിഫോം ധരിക്കണമെന്ന് നേരത്തെ ബ്രസീലിയന്‍ അത്‌ലറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബ്രസീല്‍ താരങ്ങള്‍ പോഡിയത്തിലെത്തിയത് നൈക്കിയുടെ ജഴ്‌സിയണിഞ്ഞാണ്. കൂടാതെ ജാക്കറ്റുകള്‍ അരക്കെട്ടില്‍ ചുറ്റിക്കെട്ടി വയ്ക്കുകയും ചെയ്തിരുന്നു.

10 Aug 2021 8:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വര്‍ണം നേടിയ ബ്രസീല്‍ ടീമിനെതിരേ ഒളിമ്പിക് കമ്മിറ്റി; നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്
X

ഒളിമ്പിക് ഫുട്‌ബോളില്‍ സ്വര്‍ണം നിലനിര്‍ത്തിയ ബ്രസീല്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെതിരേ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി നടപടിക്കൊരുങ്ങുന്നു. മെഡല്‍ ദാന ചടങ്ങില്‍ ഔദ്യോഗിക ഒളിമ്പിക് യൂണിഫോം ധരിക്കാത്തതിന്റെ പേരിലാണ് ഐ.ഒ.സി. നടപടി സ്വീകരിക്കാന്‍ തയാറെടഒക്കുന്നത്.

ഒളിമ്പിക് ഫൈനലില്‍ കരുത്തരായ സ്‌പെയിനെ ഒന്നിനെതിരേ രണ്ടു ഗോളുകഹക്കു തോല്‍പിച്ചാണ് ബ്രസീല്‍ സ്വര്‍ണം നിലനിര്‍ത്തിയത്. മത്സര ശേഷം നടന്ന മെഡല്‍ ദാന ചടങ്ങില്‍ ഔദ്യോഗിക ജഴ്‌സിയണിഞ്ഞായിരുന്നില്ല ബ്രസീല്‍ താരങ്ങള്‍ അണിനിരന്നത്.

ചൈനീസ് കമ്പനിയായ പീക് സ്‌പോര്‍ട്‌സ് നിര്‍മിച്ച ഔദ്യോഗിക യൂണിഫോം ധരിക്കണമെന്ന് നേരത്തെ ബ്രസീലിയന്‍ അത്‌ലറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബ്രസീല്‍ താരങ്ങള്‍ പോഡിയത്തിലെത്തിയത് നൈക്കിയുടെ ജഴ്‌സിയണിഞ്ഞാണ്. കൂടാതെ ജാക്കറ്റുകള്‍ അരക്കെട്ടില്‍ ചുറ്റിക്കെട്ടി വയ്ക്കുകയും ചെയ്തിരുന്നു.

ഈ നടപടിയാണ് ഐ.ഒ.സിയെ ചൊടിപ്പിച്ചത്. കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത് ഗുരതരമായ അച്ചടക്ക ലംഘനാണെന്നും ബ്രസീല്‍ താരങ്ങള്‍ക്കും ബ്രസീല്‍ ഒളിമ്പിക് അസോസിയേഷനുമെതിരേ നടപടി സ്വീകരിക്കുമെന്നും ഐ.ഒ.സി. വൃത്തങ്ങള്‍ വ്യക്തമാക്കി.

ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെ ബ്രസീലിയന്‍ നീന്തല്‍ താരം ബ്രൂണോ ഫ്രാറ്റസും രംഗത്തെത്തി. ബ്രസീലിന്റെ ഒളിംപിക് സംഘത്തില്‍ നിന്ന് വേറിട്ടാണ് ഫുട്ബോള്‍ കളിക്കാര്‍ എല്ലാ കാര്യങ്ങളും ചെയ്യാറുള്ളതെന്നും ഒളിംപിക് സംഘത്തിന്റെ ഭാഗമാണ് എന്ന് അവര്‍ക്ക് തോന്നാറില്ലെന്നും ബ്രൂണോ വ്യക്തമാക്കുന്നു.

Popular Stories

    Next Story