എന്‍സോയെ വില്‍ക്കും, എമിയെ വാങ്ങും; ചെല്‍സിയില്‍ വമ്പന്‍ മാറ്റങ്ങള്‍

എന്‍സോ ഫെര്‍ണാണ്ടസിനെ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് വില്‍ക്കാന്‍ തയ്യാറാണെന്ന് ചെല്‍സി

എന്‍സോയെ വില്‍ക്കും, എമിയെ വാങ്ങും; ചെല്‍സിയില്‍ വമ്പന്‍ മാറ്റങ്ങള്‍
dot image

അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് വില്‍ക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. അനുയോജ്യമായ ട്രാന്‍സ്ഫര്‍ തുക ഓഫര്‍ ചെയ്താല്‍ താരത്തെ കൈമാറാന്‍ ലണ്ടന്‍ ക്ലബ് തയ്യാറാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2023 ജനുവരിയിലാണ് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് (ഏകദേശം 121 മില്യണ്‍ യൂറോ) എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയിലെത്തുന്നത്. എന്നാല്‍ ക്ലബ്ബിലെ നിലവിലെ സാഹചര്യങ്ങളിലും പുതിയ തന്ത്രങ്ങളിലും അതൃപ്തനായ താരം മറ്റ് അവസരങ്ങള്‍ തിരയുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. മുന്‍ ചെല്‍സി പരിശീലകന്‍ എന്‍സോ മരെസ്‌ക നിലവില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ചുമതലയിലുള്ളതിനാല്‍, അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ എന്‍സോ ഫെര്‍ണാണ്ടസിനും താല്പര്യമുണ്ടെന്നാണ് സൂചന.

മധ്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാഞ്ചെസ്റ്റര്‍ സിറ്റി ഏകദേശം 120 മില്യണ്‍ പൗണ്ട് വരെ എന്‍സോയ്ക്കായി ഓഫര്‍ ചെയ്യാന്‍ ഒരുങ്ങുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ ജാലകം അടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, എന്‍സോയ്ക്ക് പകരം യോഗ്യനായ മറ്റൊരു മധ്യനിര താരത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ചെല്‍സി ഈ കരാറിന് പൂര്‍ണ്ണ സമ്മതം മൂളൂ. സമീപകാല മത്സരങ്ങളില്‍ ചെല്‍സിയുടെ ആദ്യ ഇലവനില്‍ നിന്ന് എന്‍സോ ഒഴിവാക്കപ്പെട്ടതും ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നുണ്ട്. വരുന്ന ദിവസങ്ങളില്‍ ഈ വന്‍ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എമിയെ സ്വന്തമാക്കാന്‍ ചെല്‍സി
ആസ്റ്റണ്‍ വില്ലയുടെ അര്‍ജന്റീന ഗോള്‍കീപ്പറും ലോകകപ്പ് വിജയിയുമായ എമിലിയാനോ മാര്‍ട്ടിനെസിനെ എത്തിക്കാന്‍ ചെല്‍സി ധാരണയിലെത്തി. 7.5 മില്യണ്‍ പൗണ്ടിന്റെ കരാറിലാണ് ലണ്ടന്‍ ക്ലബ്ബായ ചെല്‍സി ഒപ്പുവെക്കുന്നത്. ഈ നീക്കത്തോടെ ആസ്റ്റണ്‍വില്ലയില്‍ സിയോണ്‍ സുസുക്കിയുടെ വരവോടെ അവസരം കുറഞ്ഞ 34-കാരനായ മാര്‍ട്ടിനെസ് രണ്ടുവര്‍ഷത്തെ കരാറില്‍ ചെല്‍സിയില്‍ ചേരും. ആവശ്യമെങ്കില്‍ ഒരു വര്‍ഷം കൂടി കരാര്‍ നീട്ടാനുള്ള വകുപ്പുമുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഗോള്‍കീപ്പര്‍ റോബര്‍ട്ട് സാഞ്ചസിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന്, ടീമിനായി ഒരു പുതിയ ഗോള്‍കീപ്പറെ കണ്ടെത്തുന്നത് പ്രധാന മുന്‍ഗണനയാണെന്ന് ചെല്‍സി പരിശീലകന്‍ സാബി അലോണ്‍സോ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അതിവേഗത്തിലാണ് മാര്‍ട്ടിനെസിനായുള്ള നീക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതേസമയം, ചെല്‍സിയുടെ അര്‍ജന്റീന മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കാന്‍ മാഞ്ചെസ്റ്റര്‍ സിറ്റി സജീവ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. വരുന്ന 48 മണിക്കൂറിനുള്ളില്‍ സിറ്റി ഔദ്യോഗിക ഓഫര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്ന എന്‍സോ, കഴിഞ്ഞ ലൂട്ടണ്‍ ടൗണിനെതിരെയുള്ള കാരാബാവോ കപ്പ് മത്സരത്തിനുള്ള ചെല്‍സി ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല.

content highlights: Big Transfers at Chelsea: Enzo Fernández to Man City, Emi Martínez Joins Blues

dot image
To advertise here,contact us
dot image