

ഓഗസ്റ്റ് 31 ന് യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. രാവിലെ കുട്ടികളെ സ്കൂളിൽ കൊണ്ടുവിടണം, ജോലിക്കുപോകണം... ടെൻഷനിടിച്ചിരിക്കുകയാണോ, എങ്കിൽ ഇനി ആശ്വസിക്കാം. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി ഓഗസ്റ്റ് 31 ന് സർക്കാർ ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയം അനുവദിച്ച് യുഎഇ.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സിന്റെ ഫ്‌ലെക്‌സിബിള്‍ വര്‍ക്ക് പോളിസി പ്രകാരം ഗവണ്‍മെന്റ് മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അനുയോജ്യമായ ജോലി സമയം അനുവദിച്ചിരിക്കുകയാണ്. അനേകം ജീവനക്കാര്‍ പ്രൈമറി സ്‌കൂളിലേക്ക് കൊണ്ടുപോകാനും മറ്റുമായി അവധി അപേക്ഷിച്ചിരുന്നു. അതിന് ശേഷമാണ് അധികൃതര്‍ ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് അനുയോജ്യമായ തരത്തിലുള്ള ജോലി സമയം അന്നേ ദിവസം നല്‍കാന്‍ തീരുമാനിച്ചത്.
അന്നേദിവസം മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള മീറ്റിങുകളും, കുട്ടികളുടെ ബിരുദാനന്ത ചട
ങ്ങുകളില്‍ പങ്കെടുക്കാനും സ്‌കൂളുകളിലെ മറ്റ് പരിപാടികളില്‍ പങ്കെടുക്കാനുമായാണ് ജോലി സമയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. 2024 മുതല്‍ ഇത്തരത്തില്‍ അധികൃതര്‍ ജീവനക്കാര്‍ക്ക് അനുയോജ്യമായ ജോലി സമയം അനുവദിക്കാറുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Content Highlight: The UAE has introduced flexible working arrangements and revised schedules to support employees and families as the new academic year begins and schools reopen across the country.