

യുവേഫ ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് പൂർത്തിയായി. വമ്പൻ ടീമുകൾ ആദ്യ റൗണ്ടിൽ തന്നെ നേർക്കുനേർ വരുന്ന ആദ്യ റൗണ്ടാണ് വരാൻ പോകുന്നത്.
തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് എത്തുന്ന പി എസ് ജി ക്കും പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിനും ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാരായ റയൽ മഡ്രിഡിനും ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനുമെല്ലാം കടുത്ത പോരാട്ടം നേരിടേണ്ടി വരും. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ കടുത്ത വെല്ലുവിളികളാണ് കാത്തിരിക്കുന്നത്.
കിരീടം നിലനിർത്താനിറങ്ങുന്ന പി.എസ്.ജിക്ക് ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല, റോമ എന്നീ വമ്പൻ ടീമുകളാണ് ആദ്യറൗണ്ടിലെ പ്രധാന എതിരാളികൾ. സ്പാനിഷ് ക്ലബ്ബ് വിയ്യാറയൽ, തുർക്കി ചാമ്പ്യന്മാരായ ഗലാറ്റസറെ എന്നിവരുമായും അവർ ഏറ്റുമുട്ടും.
പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് പതിനഞ്ച് തവണ ചാമ്പ്യന്മാരായ റയൽ മഡ്രിഡ്, ജർമൻ കരുത്തരായ ബയേൺ മ്യൂണിക്, ബൊറൂസ്സിയ ഡോർട്മുൺഡ്, ഇറ്റാലിയൻ ക്ലബ് നാപ്പോളി എന്നിവരാണ് ഗണ്ണേഴ്സിന്റെ പ്രധാന എതിരാളികൾ.
ചാമ്പ്യൻസ് ലീഗിലെ രാജാക്കന്മാരായ റയൽ മഡ്രിഡിനും വെല്ലുവിളികൾ ഏറെയാണ്. ഇംഗ്ലീഷ് കരുത്തരായ ആഴ്‌സനലിന് പുറമെ, ജർമൻ വമ്പന്മാരായ ബൊറൂസ്സിയ ഡോർട്മുൺഡ്, ഇറ്റാലിയൻ ക്ലബ്ബ് എ.സി മിലാൻ, റെഡ് ബുൾ സാൽസ്ബർഗ്, ഡച്ച് ചാമ്പ്യന്മാരായ പി.എസ്.വി എന്നിവരെയാണ് റയലിന് പ്രാഥമിക ഘട്ടത്തിൽ നേരിടാനുള്ളത്.
മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ബയേൺ മ്യൂണിക്കിനെതിരെയാണ് ആദ്യ മത്സരം. അത്‌ലറ്റിക്കോ മഡ്രിഡ്, ലെയ്പ്‌സിഗ്, എ.എസ്. റോമ എന്നിവരും യുണൈറ്റഡിന് വെല്ലുവിളിയാകും.
ലിവർപൂളിന് അത്‌ലറ്റിക്കോ മഡ്രിഡ്, ഇന്റർമിലാൻ, പോർട്ടോ, വിയ്യാറയൽ എന്നീ ടീമുകളെയാണ് നേരിടാനുള്ളത്. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് നേടിയ ആസ്റ്റൺ വില്ലയ്ക്ക് ബാഴ്സലോണ, ഡോർട്മുൺഡ്, ഗലാറ്റസറെ എന്നിവരാണ് എതിരാളികൾ.
ഒരൊറ്റ ലീഗായി 36 ടീമുകൾ മത്സരിക്കുന്ന പുതിയ രീതിയിൽ, ഓരോ ടീമിനും എട്ട് വ്യത്യസ്ത എതിരാളികളുമായി മത്സരങ്ങളുണ്ടാകും. സെപ്റ്റംബർ എട്ട് മുതൽ 10 വരെയാണ് പുതിയ ലീഗ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ നടക്കുക. ജനുവരി അവസാനത്തോടെ ലീഗ് ഘട്ടം പൂർത്തിയാകും. 2027 ജൂൺ അഞ്ചിന് മാഡ്രിഡിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിലാണ് ഫൈനൽ തീരുമാനിച്ചിരിക്കുന്നത്.
content highlights: uefa champions league draw completed big group stage matches decided