റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; സത്യാവസ്ഥയെന്ത്!

മൊറോക്കൻ വംശജയായ ഫിഫയുടെ അംഗീകൃത പ്ലെയർ ഏജന്റായ സുഹൈല അൽ താഹിരിയുമായുള്ള വിവാഹത്തിന് ശേഷമാണ് ഈ ചർച്ചകൾ സജീവമായത്.

റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; സത്യാവസ്ഥയെന്ത്!
dot image

ബ്രസീൽ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. മൊറോക്കൻ വംശജയായ ഫിഫയുടെ അംഗീകൃത പ്ലെയർ ഏജന്റായ സുഹൈല അൽ താഹിരിയുമായുള്ള വിവാഹത്തിന് ശേഷമാണ് ഈ ചർച്ചകൾ സജീവമായത്.

തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാർട്ടി എം പിയായ അലി ഷാഹിന്റെ വെളിപ്പെടുത്തലാണ് ചർച്ചകൾക്ക് ആധാരം.


അലി ഷാഹിൻ കഴിഞ്ഞ ദിവസം റോബർട്ടോ കാർലോസ് ഇസ്‌ലാം മതം സ്വീകരിച്ചതായിസോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.

ലോകത്തിലെ സ്വാധീനമുള്ള 500 മുസ്ലിം വ്യക്തികളിൽ ഒരാളായ ശൈഖ് ജിഹാദ് ഹമാദുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ അദ്ദേഹമാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അലി ഷാഹിൻ വ്യക്തമാക്കുന്നു.

സാവോ പോളോയിലെ ഇസ്ലാമിക് ചാരിറ്റബിൾ യൂത്ത് ലീഗ് ആസ്ഥാനം സന്ദർശിച്ച സമയത്തായിരുന്നു ശൈഖ് ജിഹാഗ് ഹമാദുമായുള്ള കൂടിക്കാഴ്ച്ച. മുമ്പ് തുർക്കി ക്ലബ്ബായ ഫെനർബാഷയ്ക്കുവേണ്ടി കാർലോസ് കളിച്ചിരുന്നു.

അദ്ദേഹത്തിന്റെ പുതിയ ജീവിതത്തിന് ആശംസകൾ നേരുന്നുവെന്നും അലി ഷാഹിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ ഇക്കാര്യത്തിൽ കാർലോസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

content highlights: roberto carlos islam conversion rumours marriage truth

dot image
To advertise here,contact us
dot image