

ഐപിഎൽ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നെന്ന് റിപ്പോര്‍ട്ട്. ഗ്രീസില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ നവംബര്‍ 10ന് ഇരുവരും വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ ഇരുവരും ഈ വർഷം അവസാനം സ്പെയിനിൽ വച്ച് വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അങ്ങനെ ഒന്ന് സംഭവിച്ചില്ല.
കാവ്യയും അനിരുദ്ധും തമ്മിൽ പ്രണയത്തിലാണെന്ന് വർഷങ്ങളായി അഭ്യൂഹങ്ങളുണ്ട്. അനിരുദ്ധിന്റെ ബന്ധുവും നടനുമായ വൈ.ജി.മഹേന്ദ്ര, അനിരുദ്ധിന്‍റെ വിവാഹം ഉടനുണ്ടാകുമെന്ന് അടുത്തയിടെ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതു വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. കാവ്യയെ പ്രശംസിച്ച് മഹേന്ദ്ര സംസാരിച്ചതോട, വധു കാവ്യ തന്നെയെന്ന് ആരാധകർ ഉറപ്പിക്കുകയും ചെയ്തു.
34 വയസ്സുകാരിയായ കാവ്യ, സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സിഇഒയും സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റുമാണ്. ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് ടീമും ദ് ഹണ്ട്രഡിലെ സൺറൈസേഴ്‌സ് ലീഡ്സ് ടീമും കാവ്യയുടേതാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരബാദിന്റെ മത്സരങ്ങൾ കാണാൻ ഗ്രൗണ്ടിലെത്തുന്നതു പതിവായതോടെയാണു കാവ്യയ്ക്ക് ആരാധകേറിയത്. സൺ ഗ്രൂപ്പ് ചെയര്‍മാൻ കലാനിധി മാരന്റെയും കാവേരി കലാനിധിയുടേയും മകളാണ്.
നടന്‍ രവി രാഘവേന്ദ്രയുടേയും നർത്തകി ലക്ഷ്മിയുടേയും മകനാണ് അനിരുദ്ധ്. ധനുഷ് നായകനായ ‘ത്രീ’ എന്ന സിനിമയ്ക്ക് ഗാനങ്ങളൊരുക്കിയാണ് അനിരുദ്ധ് കരിയർ തുടങ്ങിയത്. തമിഴ് സിനിമകളിലൂടെ വളർന്ന അനിരുദ്ധ് തെലുങ്ക്, ഹിന്ദി സിനിമകളിലും ഗാനങ്ങൾക്ക് ഈണങ്ങളൊരുക്കി.
content highlights: anirudh ravichander kavya maran wedding date greece destination rumours