'അഭിനയിക്കാൻ അറിയില്ല, ഉയരം കൂടുതൽ', സെറ്റിൽ നിന്ന് ഇറക്കി വിട്ടിട്ടുണ്ടെന്ന് അമിതാഭ് ബച്ചന്‍

സ്വന്തമായി കാറില്ലാത്തതിനാല്‍ മറ്റൊരാളുടെ കാറിനാണ് ഞാന്‍ വന്നത്. എത്തിയതും സംവിധായകന്‍ എന്നെ കണ്ടു. ഷൂട്ട് പാക്കപ്പ് ആയെന്ന് പറഞ്ഞു. ഇവിടുന്ന് ഇറങ്ങിപ്പോ എന്ന് പറഞ്ഞു.

'അഭിനയിക്കാൻ അറിയില്ല, ഉയരം കൂടുതൽ', സെറ്റിൽ നിന്ന് ഇറക്കി വിട്ടിട്ടുണ്ടെന്ന് അമിതാഭ് ബച്ചന്‍
dot image

അഭിനയിക്കാൻ അറിയല്ലെന്നും ഉയരം കൂടുതലാണെന്നും പറഞ്ഞ് തുടക്കകാലത്ത് സിനിമാ സെറ്റുകളിൽ നിന്ന് തന്നെ ഇറക്കിവിട്ടിട്ടുണ്ടെന്ന് സൂപ്പർതാരം അമിതാഭ് ബച്ചൻ. കരിയറിന്റെ ആദ്യകാലത്ത് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞു. കോന്‍ ബനേഗ കറോര്‍പതിയിലാണ് ബച്ചന്റെ വെളിപ്പെടുത്തല്‍. സെറ്റില്‍ എന്നെങ്കിലും വഴക്ക് കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

'എനിക്ക് ഒരുപാട് വഴക്ക് കേട്ടിട്ടുണ്ട്. തുടക്കകാലത്ത് എനിക്ക് ഭയങ്കരമായി വഴക്ക് കേട്ടിട്ടുണ്ട്. നിനക്ക് അഭിനയത്തെക്കുറിച്ച് ഒന്നും അറിയില്ല. നിനക്ക് ഉയരം കൂടുതലാണ്. തിരിച്ച് വീട്ടിലേക്ക് പൊക്കോളൂ എന്നു പറഞ്ഞിട്ടുണ്ട്. ഒടുവില്‍ എനിക്ക് അവസരം കിട്ടിയപ്പോള്‍ അവര്‍ പറഞ്ഞത്, അവിടെ നിന്ന് ഡയലോഗ് പറയൂവെന്നാണ്. പിന്നെ ഇങ്ങനെയാണോ ഡയലോഗ് പറയുന്നത്? എന്ന് ചോദിച്ചാകും വഴക്ക് പറയുക. അവര്‍ വഴക്ക് പറഞ്ഞ് എന്നെ തിരുത്തും. പതിയെ പതിയെ ആണ് ഞാന്‍ മെച്ചപ്പെട്ടത്.

പൊതുവെ ഞാന്‍ സമയത്ത് തന്നെ ഷൂട്ടിന് എത്താന്‍ ശ്രമിക്കാറുണ്ട്. ഒരിക്കല്‍ ഞാന്‍ എത്താന്‍ വൈകി. സംവിധായകന്‍ സെറ്റിന് പുറത്ത് നില്‍പ്പുണ്ടായിരുന്നു. സ്വന്തമായി കാറില്ലാത്തതിനാല്‍ മറ്റൊരാളുടെ കാറിനാണ് ഞാന്‍ വന്നത്. എത്തിയതും സംവിധായകന്‍ എന്നെ കണ്ടു. ഷൂട്ട് പാക്കപ്പ് ആയെന്ന് പറഞ്ഞു. ഇവിടുന്ന് ഇറങ്ങിപ്പോ എന്ന് പറഞ്ഞു. എന്നോട് അദ്ദേഹം പോകാന്‍ പറഞ്ഞു,'അമിതാഭ് ബച്ചന്‍ പറഞ്ഞു.

പ്രായത്തെ വെല്ലുന്ന ആവേശവുമായി സിനിമയിൽ സജീവമായ അമിതാഭ് ബച്ചന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. വമ്പൻ വിജയം നേടിയ 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗമായ 'കൽക്കി 2', റിബ കെന്നഡി സംവിധാനം ചെയ്യുന്ന കോർട്ട് റൂം ഡ്രാമ ചിത്രം 'സെക്ഷൻ 84', രാം ഗോപാൽ വർമ്മയുടെ രാഷ്ട്രീയ ത്രില്ലറായ 'സർക്കാർ 4' തുടങ്ങി നിരവധി കാത്തിരിപ്പിലുള്ള പ്രൊജക്ടുകളാണ് താരത്തിന്റേതായി വരാനിരിക്കുന്നത്.

Content Highlights:  Amitabh Bachchan has opened up about the challenges he faced during his early days in Bollywood, recalling instances of rejection and criticism before becoming one of Indian cinema’s biggest stars.

dot image
To advertise here,contact us
dot image