'റോണോ എന്റെ ശരീരരത്തെയല്ല സ്നേഹിക്കുന്നത്'; ബോഡി ഷെയ്മിങ്ങിനെതിരെ ജോർജിന

തനിക്കെതിരെ നടന്ന ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാമുകി ജോർജിന റോഡ്രിഗ്രസ്

'റോണോ എന്റെ ശരീരരത്തെയല്ല സ്നേഹിക്കുന്നത്'; ബോഡി ഷെയ്മിങ്ങിനെതിരെ ജോർജിന
dot image

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടന്ന ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാമുകി ജോർജിന റോഡ്രിഗ്രസ്.

ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം സ്‌പെയ്‌നിൽ വേനൽ അവധിക്കാലം ആഘോഷിച്ചപ്പോളെടുത്ത ബിക്കിനി ചിത്രങ്ങൾക്ക് താഴെയാണ് ബോഡി ഷെയ്മിങ് കമന്റുകൾ വന്നത്. ശരീരഭാരമോ രൂപമോ ഒരാളുടെ മൂല്യം നിർണയിക്കുന്നതല്ലെന്നും അമ്മയായതിന് ശേഷം ശരീരത്തിൽ മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്റെ ബിക്കിനി ചിത്രങ്ങളും ഈ കുറിപ്പിനൊപ്പം അവർ ചേർത്തിട്ടുണ്ട്.

ശരിയായ ശരീരം ഏതാണെന്ന് ആരാണ് തീരുമാനിക്കുന്നതെന്നും അതിന്റെ മാനദണ്ഡമെന്താണെന്നും അവർ ചോദ്യം ഉന്നയിച്ചു. ഒരുഘട്ടത്തിൽ ഇത്തരം വിമർശനങ്ങൾ തന്നെ ബാധിച്ചിരുന്നുവെന്നും അന്ന് ധൈര്യം പകർന്നത് ക്രിസ്റ്റ്യാനോയാണന്നും അവർ പറയുന്നു.

https://www.instagram.com/p/DbnXa1KGyeK/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

'ഞാൻ നിന്റെ ശരീരത്തെയല്ല സ്‌നേഹിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലുമുള്ള വ്യക്തിത്വത്തെയാണ് വിലമതിക്കുന്നത്'-എന്നാണ് ക്രിസ്റ്റ്യാനോ തന്നോട് പറഞ്ഞതെന്നും ജോർജിന പറഞ്ഞു.

'എന്റെ ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കും. എല്ലാ സ്ത്രീകളുടെയും ശരീരം മാറുന്നത് പോലെ. ഞാൻ ആറ് കുട്ടികളുടെ അമ്മയാണ്. അവരിൽ മൂന്ന് പേർ പെൺകുട്ടികളാണ്. അവർ ഒരു ദിവസം മികച്ച വ്യക്തിത്വമുള്ള സ്ത്രീകളായി മാറും. ഒരു പിതാവായും ഒരു പുരുഷനായും അദ്ദേഹം പകർന്നുകൊടുക്കുന്ന മൂല്യങ്ങളെ ഓർത്ത് ഞാൻ ഏറെ അഭിമാനിക്കുന്നു', ജോർജിന കുറിച്ചു.

Content highlights: georgina rodriguez responds to body shaming critics

dot image
To advertise here,contact us
dot image