

ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസും പരാഗ്വേയും തമ്മിൽ പ്രീ ക്വാര്‍ട്ടർ പോരാട്ടത്തിലെ പരാഗ്വേ താരങ്ങളുടെ ഫിസിക്കൽ ഗെയിമിനെതിരെ പൊട്ടിത്തെറിച്ച് ഫ്രാന്‍സ് കോച്ച് ദിദിയർ ദെഷാംപ്സ് മത്സരത്തിൽ ഫ്രാൻസ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ച് ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരുന്നു.
എന്നാല്‍ മത്സരത്തിനിടെയുണ്ടായ തർക്കങ്ങളെത്തുടർന്ന് മത്സരശേഷം പരാഗ്വേ ഗോൾകീപ്പർക്ക് കൈ കൊടുക്കാൻ പോലും ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ തയ്യാറായിരുന്നില്ല.
മത്സരത്തിലുടനീളം പരാഗ്വേ താരങ്ങൾ എംബാപ്പെയെ ലക്ഷ്യമിട്ട് നടത്തിയ കടുത്ത ടാക്ലിംഗുകൾ ഫ്രഞ്ച് ക്യാമ്പിൽ കനത്ത ആശങ്ക ഉണ്ടാക്കിയിരുന്നതായി കോച്ച് ദിദിയർ ദെഷാം മത്സരശേഷം പറഞ്ഞു. മത്സരശേഷം റഫറിക്കെതിരെയും പരാഗ്വേ ടീമിനെതിരെയും കടുത്ത വിമര്‍ശനമാണ് ദെഷാം ഉയര്‍ത്തിയത്.
പരാഗ്വേ താരങ്ങൾ പന്തിനെയല്ല, എംബാപ്പെയുടെ കാലുകളെയാണ് ലക്ഷ്യം വെച്ചത്. എന്‍റെ നായകനെ അവർ ചവിട്ടിവീഴ്ത്തുമെന്നും കരിയർ തന്നെ അവസാനിപ്പിക്കുമെന്നും ഞാൻ കളിയിലുടനീളം ഭയപ്പെട്ടിരുന്നുവെന്നും ദെഷാംപ്സ് പറഞ്ഞു.
content highlights:didier deschamps slams paraguay players for targeting kylian mbappe