പ്രീ-ക്വാർട്ടർ മത്സരചിത്രം തെളിഞ്ഞു; ആദ്യ മത്സരത്തിൽ കാനഡ മൊറോക്കോയ്‌ക്കെതിരെ

രാത്രി 10:30 ന് ഹ്യൂസ്റ്റൺ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്

പ്രീ-ക്വാർട്ടർ മത്സരചിത്രം തെളിഞ്ഞു; ആദ്യ മത്സരത്തിൽ കാനഡ മൊറോക്കോയ്‌ക്കെതിരെ
dot image

2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്കും റൗണ്ട് ഓഫ് 32 പോരാട്ടങ്ങൾക്കും ഒടുവിൽ ഇന്ന് പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾക്ക് ആരംഭം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ കാനഡ മൊറോക്കോയെ നേരിടും. രാത്രി 10:30 ന് ഹ്യൂസ്റ്റൺ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്.

റൗണ്ട് ഓഫ് 32 ൽ സൗത്ത് ആഫ്രിക്കയെ തകർത്തായിരുന്നു കാനഡ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്തത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കാനഡയുടെ ജയം. അത് ഒരു നാടകീയമായ ജയമായിരുന്നു എന്ന തന്നെ പറയേണ്ടതുണ്ട്. നിശ്ചിത സമയമായ 90 മിനിറ്റും ഗോൾ രഹിത സമനിലയായി തുടർന്ന മത്സരത്തെ 90 + 2 ൽ പിറന്ന ഗോളാണ് മാറ്റിമറിച്ചത്. സ്റ്റീഫൻ യൂസ്റ്റാക്വിയോ ആയിരുന്നു ക്യാനഡക്കായി ആ ഗോൾ നേടിയിരുന്നത്. ഖത്തറിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ എതിരില്ലാത്ത ആറ് ഗോളുകളുടെ ജയമായി കാനഡ സ്വന്തമാക്കിയിരുന്നത്. ബോസിനെക്കിതിരെ 1 - 1 ന്റെ സമനിലയും. സ്വിറ്റസർലാൻഡിനെതിരായ മത്സരത്തിൽ മാത്രമായിരുന്നു കാനഡ തോറ്റിരുന്നത്.

റൗണ്ട് ഓഫ് 32 ൽ നെതെർലാൻഡ്സിനെ തകർത്താണ് മൊറോക്കോ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. 1 - 1 സമനിലയിൽ അവസാനിച്ച മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയിരുന്നു. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മൊറോക്കോയുടെ ജയം. ഹെയ്തി, ബ്രസീൽ, സ്കോട്ലൻഡ് എന്നിവരായിട്ടായിരുന്നു മൊറോക്കോയുടെ ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങൾ. മത്സരത്തിൽ തോൽവി എന്തെന്ന് മൊറോക്കോ ഇതുവരെ അറിഞ്ഞിട്ടില്ല. ഹെയ്തിക്കെതിരെ 4 - 2 ന്റെ ജയവും സ്കോട്ലൻഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ ജയവുമായിരുന്നു അവർ നേടിയത്. കാനറികൾക്ക് രെതിരായ മത്സരത്തിൽ മാത്രമാണ് മൊറോക്കോ സമനില വഴങ്ങിയത്. 1 - 1 ആയിരുന്നു മത്സര ഫലം.

Content highlight: FIFA World Cup 2026 pre-quarter Canada vs Morocco match

dot image
To advertise here,contact us
dot image