

ഒരൊറ്റ ലോകകപ്പുകൊണ്ട് കോടിക്കണക്കിന് ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ താരമാണ് കാബോ വെർദെയുടെ ഗോൾ കീപ്പർ വോസീഞ്ഞ. കളിക്കളത്തിലെ തന്റെ മികവുറ്റ പ്രകടനം ഒന്ന് തന്നെയായിരുന്നു അതിന് കാരണവും. ഇപ്പോൾ 21 മില്യൺ ഫോളോവെർസാണ് അദ്ദേഹത്തിന് സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ കടന്നിരിക്കുന്നത്.
വോസിഞ്ഞ എന്ന ഒറ്റ താരത്തിന്റെ പ്രകടനം കാബോ വെർദെ എന്ന രാജ്യത്തിന്റെ പേര് ഇത്രത്തോളം ഉയർത്തി നിർത്തുന്നതിൽ എത്രമാത്രം നിർണായകമായിരുന്നെന്ന് ഈ ഒരൊറ്റ ടൂർണമെന്റുകൊണ്ട് തന്നെ വ്യക്തമാണ്. ഇന്നലെ നടന്ന കാബോ വെർദെ - അർജന്റീന പോരാട്ടത്തിൽ ലോകചാമ്പ്യന്മാരെ പിടിച്ചുകെട്ടാൻ ആ കുഞ്ഞൻ രാജ്യത്തിന് കഴിഞ്ഞിരുന്നു. ഇതിഹാസ താരം ലയണൽ മെസിയുടെ കിടിലൻ ഫ്രീകിക്കുകൾ അടക്കം വമ്പൻ സേവുകളായിരുന്നു വോസിഞ്ഞ ടീമിനായി നടത്തിയിരുന്നത്.
Content highlight: FIFA World Cup 2026 Cape Verde goalkeeper Vozinha performance