

ഈ ലോകകപ്പില്‍ ഇത് അവസാന പന്താട്ടമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അക്കാര്യം നേരത്തെ തന്നെ താരം സൂചന നല്‍കിയതാണ്. എന്നാല്‍ ഇപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി പറഞ്ഞ വാക്കുകളാണ് ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ച. 2026 ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് സഹോദരി കാറ്റിയ അവെയ്റോ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോയുടെ സഹോദരി ക്രിസ്റ്റ്യാനോയുടെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
അന്താരാഷ്ട്ര ഫുട്ബോളില്‍ ക്രിസ്റ്റ്യാനോയുടെ കരിയര്‍ അവസാനഘട്ടത്തിലാണെന്ന് സഹോദരി കാറ്റിയ അവെയ്റോ പറഞ്ഞു. ഇത് വിടപറയലാണ്. പക്ഷേ ഇന്നല്ല. ഞാന്‍ ദേശീയ ടീമിനെ കുറിച്ചാണ് പറയുന്നത്. എനിക്ക് കിട്ടിയ വിവരമനുസരിച്ച് ഈ ലോകകപ്പ് അദ്ദേഹത്തിന്റെ 'ലാസ്റ്റ് ഡാന്‍സാണ്'. -റൊണാള്‍ഡോയുടെ സഹോദരി പറഞ്ഞു. 20 വര്‍ഷമായി ലോകഫുട്ബോളില്‍ ക്രിസ്റ്റ്യാനോ ആധിപത്യം പുലര്‍ത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. താരത്തിന്റെ വളര്‍ച്ചയുടെ ഘട്ടവും സഹോദരി അഭിമുഖത്തിലൂടെ വ്യക്തമാക്കി. 'ഞങ്ങളുടെ കുടുംബത്തെ നോക്കൂ, എവിടെ നിന്നാണ് വരുന്നതെന്ന്. ഞങ്ങളുടെ അമ്മ അനുഭവിച്ച കഷ്ടപ്പാടുകള്‍. വിമര്‍ശനങ്ങള്‍ ഞങ്ങളുടെ സന്തോഷത്തെ ഇല്ലാതാക്കുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമില്ല. - അവര്‍ പറഞ്ഞു.
പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും റോണാള്‍ഡോയാണ്. പോര്‍ച്ചുഗലിനായി മൂന്ന് കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. 2016 ല്‍ യൂറോ കപ്പ് നേടിയ താരം രണ്ട് യുവേഫ നാഷന്‍സ് ലീഗ് കിരീടങ്ങളും നേടി. ലോകകപ്പ് മാത്രമാണ് ദേശീയ കുപ്പായത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് നേടാനുള്ളത്. ഇക്കുറി കിരീട പ്രതീക്ഷയിലാണ് പോര്‍ച്ചുഗല്‍. ക്രൊയേഷ്യയെ കീഴടക്കി ടീം ഇപ്പോള്‍ പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.
content highlights: Cristiano Ronaldo will retire after the World Cup - Cristiano's sister