ഫിഫ ലോകകപ്പ്; ജർമനിക്കെതിരെ ഇക്വഡോറിന് ജയം

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ ജർമനിയെ തകർത്ത്

ഫിഫ ലോകകപ്പ്; ജർമനിക്കെതിരെ ഇക്വഡോറിന് ജയം
dot image

2026 ഫിഫ ലോകകപ്പിൽ വമ്പന്മാരായാ ജർമനിയെ പരാജയപ്പെടുത്തി ഇക്വഡോർ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ ജർമനിയെ തകർത്ത്. എന്നാൽ, ഇക്വഡോറിനെതിരെ തോൽവി വഴങ്ങിയെങ്കിലും ജർമനി തന്നെയാണ് ഗ്രൂപ്പ് ജേതാക്കൾ. ആദ്യം കളിച്ച രണ്ട് മത്സരങ്ങളിൽ ജയിക്കാനായതാണ് ജർമനിക്ക് രക്ഷയായത്.

ജർമനിക്കായി മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെ വലകുലുക്കി. ആ വിജയാഘോഷം അധികം നീടുനിന്നില്ല. ഒൻപതാം മിനിറ്റിൽ നിൽസണിലൂടെ ഇക്വഡോർ തിരിച്ചടിക്കുകയായിരുന്നു. ശേഷം 77-ആം മിനിറ്റിലും ജർമനിയുടെ വല കുലുക്കി ഇക്വഡോർ. ഗൊൺസാലോ പ്ലാറ്റയായിരുന്നു ആ വിജയഗോൾ നേടിയത്.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് ഇക്വഡോറിന്റെ സമ്പാദ്യം. നാല് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് അവർ. അതേസമയം, തോറ്റെങ്കിലും പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെയുണ്ട് ജർമ്മനി. ആറ് പോയിന്റാണ് അവരുടെ സമ്പാദ്യം.

Content highlight: Ecuador beat Germany in FIFA World Cup 2026

dot image
To advertise here,contact us
dot image